ലണ്ടന്‍: ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കൊറോണവൈറസ് വാക്സിന്‍ വ്യാഴാഴ്ചമുതല്‍ രോഗികളില് പരീക്ഷിച്ചു തുടങ്ങുമെന്ന് യുകെ ആരോഗ്യ സെക്രട്ടറി ഹാന്‍ഡ്കോക്ക്.  പരീക്ഷണ വിജയം കണ്ടാല്‍ ദശലക്ഷക്കണക്കിന് ഡോസുകള്‍ സെപ്തംബറോടെ തയ്യാറാക്കാന്‍ കഴിയുമെന്ന് ഓക്സ്ഫോര്ഡ് യൂണിവേഴ്സിറ്റി പ്രതിനിധി പറഞ്ഞു.

ക്ലിനിക്കല്‍  പരീക്ഷണങ്ങള്‍ക്കായി എന്ത് സഹായവും ചെയ്യാന്‍ തയ്യാറാണ്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിക്ക് 20 ദശലക്ഷം പൗണ്ടാണ് ഗവേഷണത്തിനായി അനുവദിച്ചിരിക്കുന്നത്. ലണ്ടനിലെ ഇംപീരയല്‍ കോളേജിന്  22.5 ദശലക്ഷം പൗണ്ടും അനുവദിച്ചിട്ടുണ്ട്.

ഇത്തരം വാക്സിനുകള്‍ കണ്ടെത്താന്‍ 18 മാസമെങ്കിലും എടുക്കാറുണ്ട്. എന്നാല്‍ ഓക്സ്ഫോര്‍ഡിലെ ഗവേഷകര്‍ വേഗത വര്‍ധിപ്പിച്ചതാണ്. സെപ്തംബറോടെ വാക്സിന്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാമ് പ്രതീക്ഷിക്കുന്നതെന്നും ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ പിന്തുണ വളരെ പ്രധാനപ്പെട്ടതാണെന്നും ഓക്സ്ഫോര്‍ഡ് അധികൃതര്‍ പറയുന്നു.