Asianet News MalayalamAsianet News Malayalam

കൊവിഡ്: ഇറ്റലിയില്‍ മരണം 3000 കടന്നു, ഇന്ന് മാത്രം മരിച്ചത് 475 പേര്‍

 ചൈനയക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യമാണ് ഇറ്റലി. വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പതിനായിരത്തോളം മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളോട് സേവനം നല്‍കാനാണ് രാജ്യം ആവശ്യപ്പെട്ടിരിക്കുന്നത്. 
 

covid 19 475 people died in Italy today
Author
Roma, First Published Mar 18, 2020, 11:40 PM IST

റോം: കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 3000 കടന്നു. ഇന്ന് മാത്രം ഇറ്റലിയില്‍ മരിച്ചത് 475 പേരാണ്. കൊവിഡില്‍ ഒറ്റ ദിവസം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മരണമാണിത്. ചൈനയക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യമാണ് ഇറ്റലി. വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പതിനായിരത്തോളം മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളോട് സേവനം നല്‍കാനാണ് രാജ്യം ആവശ്യപ്പെട്ടിരിക്കുന്നത്. 

കൊവിഡ് മരണം കുതിച്ചുയരുന്ന യൂറോപ്പിൽ സമ്പൂർണ്ണ പ്രവേശന വിലക്ക് നിലവിൽ വന്നു. യൂറോപ്യൻ യൂണിയൻ സമ്പൂർണ്ണ വിലക്ക് പ്രഖ്യാപിച്ചതോടെ ഇനി ഒരു യൂറോപ്യൻ രാജ്യത്തേക്കും യാത്ര സാധ്യമാകില്ല. സാമ്പത്തിക തകർച്ചയിലായ പൗരന്മാർക്ക് ആശ്വാസം നൽകാൻ അമേരിക്കയും ബ്രിട്ടനും പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചു.

ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ അമേരിക്ക സൈനികരെ ഇറക്കി. അടിയന്തിര സാഹചര്യം നേരിടാൻ അൻപതു ലക്ഷം മാസ്കുകൾ തയാറാക്കാൻ പ്രതിരോധ വകുപ്പ് യുഎസ് കമ്പനികൾക്ക് നിർദേശം നൽകി. സമ്പർക്കവിലക്ക് കർക്കശമാക്കിയില്ലെങ്കിൽ അമേരിക്കയിൽ പത്തു ലക്ഷവും ബ്രിട്ടനിൽ രണ്ടര ലക്ഷവും പേർ മരിക്കുമെന്ന് ലണ്ടനിലെ ഇൻപീരിയൽ കോളേജ് ഗവേഷകർ മുന്നറിയിപ്പ് നൽകി. 

Follow Us:
Download App:
  • android
  • ios