ഇറ്റലി: ലോകത്ത് കൊവിഡ് മരണം 26000 കടന്നു. രോഗികളുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയിലാണ് രോഗം ഏറ്റവും വേഗത്തിൽ പടരുന്നത്. 1421 പേർ മരിച്ച അമേരിക്കയിൽ രോഗികളുടെ എണ്ണം 94000 കടന്നു. 

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത ഇറ്റലിയിലെ മരണ സംഖ്യ 9,000 കടന്നു. ഇറ്റലിയിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 919 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. സ്‌പെയിനിൽ മരണം അയ്യായിരത്തോട് അടുക്കുകയാണ്. രോഗ വ്യാപനം തടയാൻ ഒന്നിച്ചു പ്രവർത്തിക്കുമെന്ന് അമേരിക്കയും ചൈനയും പ്രഖ്യാപിച്ചു. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു. ആഗോര്യപ്രവര്‍ത്തകരുടെ ഉപദേശത്തെ തുടര്‍ന്നാണ് ഐസൊലേഷനിലായതും പരിശോധന നടത്തിയതും. കൊവിഡ് 19 സ്ഥിരീകരിച്ചിട്ടും അദ്ദേഹം തന്നെയാണ് പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കുകയെന്നും അറിയിച്ചു. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

Also Read: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചു