Asianet News MalayalamAsianet News Malayalam

വിപണി തുറക്കാന്‍ സമയമായെന്ന് ട്രംപ്; അമേരിക്കയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

വി​പ​ണി തു​റ​ക്കാ​നു​ള്ള അ​ന്തി​മ തീ​രു​മാ​നം ട്രം​പ് സം​സ്ഥാ​ന ഗ​വ​ർ​ണ​ർ​മാ​ർ​ക്ക് വി​ട്ടു​ന​ൽ​കി. ദേ​ശീ​യ ലോ​ക്ക്ഡൗ​ൺ‌ സു​സ്ഥി​ര പ​രി​ഹാ​ര​മാ​ർ​ഗ​മ​ല്ലെ​ന്നു പ​റ​ഞ്ഞ ട്രം​പ് അ​മേ​രി​ക്ക​യും അ​മേ​രി​ക്ക​ക്കാ​രും രാ​ജ്യം തു​റ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി.

Covid 19: Trump unveils plan to reopen states in phases
Author
Washington D.C., First Published Apr 17, 2020, 8:58 AM IST

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ൽ കോ​വി​ഡ് തീ​വ്ര​വ്യാ​പ​നം അ​വ​സാ​നി​ച്ചെ​ന്നും വി​പ​ണി​ക​ൾ തു​റ​ക്കാ​ൻ സ​മ​യ​മാ​യെ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വി​പ​ണി​ക​ൾ തു​റ​ക്കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ വൈ​റ്റ് ഹൗ​സ്പു​റ​ത്തു​വി​ട്ടു. ലോ​ക്ക്ഡ് ല​ഘൂ​ക​രി​ക്കാ​നു​ള്ള മൂ​ന്നു​ഘ​ട്ട​ങ്ങ​ളാ​യു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ചെറുകിട സ്ഥാപനങ്ങള്‍ക്കും മറ്റുമാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.

വി​പ​ണി തു​റ​ക്കാ​നു​ള്ള അ​ന്തി​മ തീ​രു​മാ​നം ട്രം​പ് സം​സ്ഥാ​ന ഗ​വ​ർ​ണ​ർ​മാ​ർ​ക്ക് വി​ട്ടു​ന​ൽ​കി. ദേ​ശീ​യ ലോ​ക്ക്ഡൗ​ൺ‌ സു​സ്ഥി​ര പ​രി​ഹാ​ര​മാ​ർ​ഗ​മ​ല്ലെ​ന്നു പ​റ​ഞ്ഞ ട്രം​പ് അ​മേ​രി​ക്ക​യും അ​മേ​രി​ക്ക​ക്കാ​രും രാ​ജ്യം തു​റ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി. നീ​ണ്ടു​നി​ൽ​ക്കു​ന്ന ലോ​ക്ക്ഡൗ​ൺ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം, മ​ദ്യ​പാ​നം, ഹൃ​ദ്‌​രോ​ഗം, മ​റ്റ് ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ കു​ത്ത​നെ ഉ​യ​രു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​രോ​ഗ്യ​മു​ള്ള പൗ​ര​ന്മാ​ർ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ജോ​ലി​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യും. എ​ന്നാ​ൽ എ​ല്ലാ​വ​രും കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. ആ​രോ​ഗ്യം മോ​ശ​മാ​ണെ​ങ്കി​ൽ വീ​ട്ടി​ൽ തു​ട​രാ​നും ട്രം​പ് ആ​ഹ്വാ​നം ചെ​യ്തു.

മൂന്ന് ഘട്ടമായി രാജ്യത്തെ വിപണി തുറക്കാനാണ് ട്രംപിന്‍റെ പദ്ധതി. ഇതില്‍ ആദ്യഘട്ടത്തില്‍ ആവശ്യമില്ലാത്ത യാത്രകളും ആള്‍ക്കൂട്ടവും ഒഴിവാക്കുമെങ്കിലും ശാരീരിക അകലം കര്‍ശനമായി പാലിച്ച് ഭക്ഷണ ശാലകള്‍, ആരാധനാലയങ്ങള്‍, കായിക വിനോദ കേന്ദ്രങ്ങള്‍ എന്നിവ തുറക്കും. രണ്ടാംഘട്ടത്തില്‍ എല്ലാ യാത്രകളും, സ്കൂളുകളും ബാറുകളും തുറക്കും. മൂന്നാംഘട്ടത്തില്‍ മറ്റ് വലിയ ഇളവുകളും ജോലി സ്ഥലങ്ങളും നിയന്ത്രണങ്ങളോടെ തുറന്ന് നല്‍കും.

അ​മേ​രി​ക്ക​യി​ൽ‌ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,174 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 34,617 ആ​യി. പു​തു​താ​യി 29,567 കേ​സു​ക​ളും ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം ആ​റു​ല​ക്ഷം ക​വി​ഞ്ഞു. 677,570 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
"

Follow Us:
Download App:
  • android
  • ios