Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധി: യുഎസില്‍ കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

റസ്റ്ററന്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നതോടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ കെട്ടിക്കിടന്നു. നിരവധി കര്‍ഷകര്‍ വിള നശിപ്പിക്കുന്ന അവസ്ഥയുണ്ടായി. പാല്‍ ഉല്‍പാദനവും തിരിച്ചടി നേരിട്ടു.
 

Covid 19: US President Donald Trump announces 19 billion aid to Farmers
Author
Washington D.C., First Published Apr 18, 2020, 8:30 AM IST

വാഷിംഗ്ടണ്‍: കൊവിഡ് 19 കര്‍ഷകര്‍ക്ക് വമ്പന്‍ പ്രഖ്യാപനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ കരകയറ്റനാണ് ട്രംപ് 19 ബില്ല്യണ്‍ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചത്. കൊവിഡ് കാരണം പ്രതിസന്ധിയിലായ രാജ്യത്തെ കര്‍ഷകരെ കരകയറ്റാനാണ് ധനസഹായം പ്രഖ്യാപിക്കുന്നതെന്ന് ട്രംപ് വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷകര്‍ക്ക് നേരിട്ടാണ് പണം നല്‍കുക. 

പല നഗരങ്ങളും ലോക്ക്ഡൗണായതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടായതായി കാര്‍ഷിക സെക്രട്ടറി സോണി പെര്‍ഡ്യു വ്യക്തമാക്കി. റസ്റ്ററന്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നതോടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ കെട്ടിക്കിടന്നു. നിരവധി കര്‍ഷകര്‍ വിള നശിപ്പിക്കുന്ന അവസ്ഥയുണ്ടായി. പാല്‍ ഉല്‍പാദനവും തിരിച്ചടി നേരിട്ടു. കര്‍ഷകരില്‍ നിന്ന് പാല്‍ വാങ്ങി ഫുഡ് ബാങ്കിന് നല്‍കുമെന്നും സെക്രട്ടറി അറിയിച്ചു. കൊവിഡ് വ്യാപനം അമേരിക്കന്‍ കാര്‍ഷിക, ഭക്ഷ്യ മേഖലക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. നേരത്തെ രണ്ട് ലക്ഷം കോടിക്ക് മുകളിലുള്ള രക്ഷാ പാക്കേജ് വിപണിയെ കരകയറ്റാനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. അതിന് പുറമെയാണ് കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്. 

Follow Us:
Download App:
  • android
  • ios