Asianet News MalayalamAsianet News Malayalam

കണ്ണീരായി അമേരിക്ക; ലോകത്ത് കൊവിഡ് മരണം 1.14 ലക്ഷം കടന്നു

ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത് 1,853,155 പേര്‍ക്കാണ്. ഇതില്‍ രോഗമുക്തി നേടിയത് 423,554 പേരാണ്. 114,247 പേര്‍ മരണത്തിന് കീഴടങ്ങി. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത് 1,315,354 പേരാണ്. ഇതില്‍ 50,757 പേരുടെ നില ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കില്‍ പറയുന്നു.

covid 19 world death toll crosses 1.14 lakh
Author
New York, First Published Apr 13, 2020, 8:03 AM IST

ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധ മൂലം ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 1,14,000 കടന്നു. ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത് 1,853,155 പേര്‍ക്കാണ്. ഇതില്‍ രോഗമുക്തി നേടിയത് 423,554 പേരാണ്. 114,247 പേര്‍ മരണത്തിന് കീഴടങ്ങി. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത് 1,315,354 പേരാണ്. ഇതില്‍ 50,757 പേരുടെ നില ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കില്‍ പറയുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ കൊവിഡ് 19 വൈറസ് ബാധ മൂലം അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകകളാണ്.ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 1,528 പേരാണ്. ഇന്നത്തെ പത്ത് മരണം കൂടെ ചേര്‍ക്കുമ്പോള്‍ അമേരിക്കയിലെ ആകെ കൊവിഡ് മരണം 22,115 ആയി.

ഞായറാഴ്ച മാത്രം 27,421  പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്ക് അനുസരിച്ച് 560,433 പേര്‍ക്കാണ് യുഎസില്‍ ആകെ കൊവിഡ് പോസിറ്റീവ് ആയത്. 11,766 പേര്‍ ഇപ്പോഴും അമേരിക്കയില്‍ ഗുരുതരാവസ്ഥയിലാണ്. ഇതിനിടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്കില്‍ ഇറ്റലിയെ അമേരിക്ക മറികടന്നിരുന്നു.

ഇന്ത്യയില്‍ നിന്നയച്ച ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം സംസ്ഥാനങ്ങള്‍ക്ക് കൈമാറാവാണ് അമേരിക്കയുടെ തീരുമാനം. അതേസമയം, കഴിഞ്ഞ മുന്നാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഈസ്റ്റര്‍ ദിനത്തില്‍ ഇറ്റലിയിലേത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 431 പേരാണ്.

ഇതോടെ ഇറ്റലിയിലെ ആകെ മരണം 19,899 ആയി. 4092 പേര്‍ക്കാണ് ഞായറാഴ്ച ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 156363 ആയി. ഇതുവരെ 34211 പേരാണ് ഇറ്റലിയില്‍ രോഗമുക്തി നേടിയത്. ഗള്‍ഫില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം പതിനാലായിരം കവിഞ്ഞു. മരണസംഖ്യ 96 ആയി. സൗദിയില്‍ 24 മണിക്കൂറിനിടെ 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
 

Follow Us:
Download App:
  • android
  • ios