Asianet News MalayalamAsianet News Malayalam

കൊവിഡ് കേസുകൾ കുറയുന്നു: നിയന്ത്രണങ്ങളിൽ അയവ് വരുത്തി വിവിധ രാജ്യങ്ങൾ

കേരളം മാത്രമല്ല ലോകം മുഴുവൻ കൂടുതൽ ഇളവുകളിലേക്ക് നീങ്ങുകയാണ്. പല രാജ്യങ്ങളിലും നിയന്ത്രണങ്ങൾക്കെതിരെ ജനങ്ങൾ രംഗത്തു വരികയും ചെയ്തിരിക്കുന്നു. ജനസംഖ്യയിൽ വലിയൊരു വിഭാ​ഗം വാക്സീൻ സ്വീകരിച്ചതോടെ വിവിധ രാജ്യങ്ങൾ പതിയെ സാധാരണ നിലയിലേക്ക് മടങ്ങി വരികയാണ്. പൊതുസ്ഥലങ്ങളിലെല്ലാം ഡബിൾ ഡോസ് വാക്സീനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതാണ് പൊതുരീതി. 

covid situation in European nations
Author
Delhi, First Published Aug 9, 2021, 10:11 AM IST

വിവിധ രാജ്യങ്ങളിലെ നിലവിലെ കൊവിഡ് സാഹചര്യം ഒറ്റ നോട്ടത്തിൽ.

  • ഫ്രാൻസ് 

മുഖാവരണം ഇപ്പോൾ നിർബന്ധമല്ല. ഹോട്ടലുകളിലും ബാറുകളിലും പകുതി സീറ്റുകളിൽ പ്രവേശനം. നിശാക്ലബ്ബ്കളും പ്രവർത്തിക്കുന്നു. ഇവിടങ്ങളിൽ എല്ലാം എത്താൻ രണ്ടു ഡോസ് വാക്സീനും എടുത്തുവെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

 

  • ജർമനി

ഹോട്ടലുകൾ അടക്കം എല്ലാം തുറന്നു പ്രവർത്തിക്കുന്നു. എല്ലാ സ്ഥലങ്ങളിലും മാസ്ക് നിർബന്ധം.രോഗബാധ കൂടിയ സ്ഥലങ്ങളിൽ മാത്രം കടുത്ത നിബന്ധനകൾ. വർക്ക് ഫ്രം ഹോം ഒഴിവാക്കി.

 

  • ഇറ്റലി

ഭൂരിപക്ഷം സ്ഥലത്തും അടച്ചിടൽ രീതി അവസാനിപ്പിച്ചു. മാസ്കും സാമൂഹിക അകലവും നിർബന്ധം. വീടുകളിൽ പാർട്ടികൾ നടത്താൻ വിലക്ക്. നിശാക്ലബ്ബുകൾ പ്രവർത്തിക്കുന്നില്ല.

 

  • ഡെന്മാർക്ക്

എല്ലാ ഇൻഡോർ വ്യാപാരങ്ങളും പ്രവർത്തിക്കുന്നു. യൂറോപ്പിൽ ആദ്യമായി കൊറോണ പാസ് ഏർപ്പെടുത്തിയ രാജ്യം. രണ്ടു ഡോസ് വാക്സീനും എടുത്തവർക്കാണ് ഈ പാസ് നൽകുന്നത്. തിയറ്ററുകളിലും കടകളിലും കയറാൻ ഇത് നിർബന്ധം.

  • ഗ്രീസ്

കോവിഡിനൊപ്പം ഇപ്പോൾ കാട്ടുതീ എന്ന വലിയ പ്രകൃതി ദുരന്തം കൂടി നേരിടുന്നു. എങ്കിലും വിദേശ വിനോദ സഞ്ചാരികൾക്ക് അടക്കം പ്രവേശനം നൽകുന്നു. പൂർണ്ണമായും വാക്സീൻ എടുത്തവർ ആകണം എന്ന് മാത്രം. മാസ്ക് നിർബന്ധം. ബാറുകൾ അടക്കം എല്ലാം നിശ്ചിത സമയങ്ങളിൽ പ്രവർത്തിക്കുന്നു.

  • പോളണ്ട്

സാമൂഹിക അകലവും മാസ്കും നിർബന്ധം. ബാറുകൾ അടക്കം എല്ലാം കേന്ദ്രങ്ങളിലും പരമാവധി 150 പേർക്ക് ഒരു സമയം പ്രവേശനം എന്ന നിബന്ധനയിൽ പ്രവർത്തിക്കുന്നു.

  • സ്‌പെയിൻ

ഒട്ടുമിക്ക നിബന്ധനകളും അവസാനിപ്പിച്ചു. വാക്സീൻ എടുത്ത വിദേശികൾക്ക് രാജ്യത്തേക്ക് വരാം.

 

  • ബെൽജിയം

നിശ്ചിത എണ്ണം ആളുകൾ മാത്രമേ പാടുള്ളൂ എന്ന നിബന്ധനയോടെ സ്പോർട്സ് അടക്കം  ഔട്ട്ഡോർ പരിപാടികളും തുടങ്ങി. വിവാഹം അടക്കമുള്ള സ്വകാര്യ പരിപാടികൾക്കും അനുവാദം. 

  • പോർച്ചുഗൽ

മാസ്ക് വേണം എന്നത് ഒഴികെയുള്ള ഒട്ടുമിക്ക നിബന്ധനകളും ഭൂരിപക്ഷം ഇടങ്ങളിലും ഒഴിവാക്കി. ബാറുകളും നിശാക്ലബ്ബ്കളും അടക്കം പ്രവർത്തിക്കുന്നു. രോഗബാധ കൂടിയ ഇടങ്ങളിൽ കർക്കശ നിബന്ധനകൾ.

  • ചൈന

മറ്റു പ്രവിശ്യകളിൽ നിന്ന് ബീജിങ്ങിലേക്ക് യാത്രാവിലക്ക്. വുഹാൻ അടക്കം പലയിടത്തും കോവിഡ് വകഭേദം വ്യാപിക്കുന്നു. ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി.

  • ഇറാൻ

ദേശീയ ലോക് ഡൗണിന്റെ വക്കിൽ. ഒന്നാം തരംഗത്തിന്റെ ഇരട്ടി രോഗികൾ. വാക്സീൻ കിട്ടിയത് വെറും മൂന്നു ശതമാനം പേർക്ക്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios