Asianet News MalayalamAsianet News Malayalam

ഒരു മാസത്തിനുള്ളിൽ കൊവിഡിനെതിരെയുള്ള വാക്സിൻ ലഭ്യമായേക്കും; അവകാശവാദം ആവർത്തിച്ച് ട്രംപ്

ചൊവ്വാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നാലാഴ്ചയ്ക്കുള്ളിൽ വാക്സിൻ ലഭിക്കുെന്നും ചിലപ്പോൾ അത് എട്ടാഴ്ച ആകാമെന്നും ട്രംപ് പറഞ്ഞിരുന്നു. 

covid vaccine will get within one month says trump
Author
Washington D.C., First Published Sep 16, 2020, 12:38 PM IST

വാഷിം​ഗ്ടൺ: കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ ഒരു മാസത്തിനുള്ളിൽ ലഭ്യമായേക്കുമെന്ന അവകാശ വാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാക്സിന്റെ വളരെ അടുത്ത് എത്തിക്കഴിഞ്ഞു എന്നാണ് ട്രംപ് പറയുന്നത്. പെൻസിൽവാനിയയിൽ വച്ച് വോട്ടർമാരുമായി നടന്ന ചോദ്യോത്തര പരിപാടിയിൽ ട്രംപ് പറഞ്ഞതായി എബിസി ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. ആഴ്ചകൾക്കുള്ളിൽ വാക്സിൻ പുറത്തിറങ്ങിയേക്കുമെന്നും മൂന്നാഴ്ചയോ നാലാഴ്ചയോ സമയം വേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. 

ചൊവ്വാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നാലാഴ്ചയ്ക്കുള്ളിൽ വാക്സിൻ ലഭിച്ചേക്കുമെന്നും ചിലപ്പോൾ അത് എട്ടാഴ്ച ആകാമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് ട്രംപ് ആരോ​ഗ്യപ്രവർത്തകർക്കും ശാസ്ത്രജ്ഞർക്കും മേൽ വാക്സിന്റെ കാര്യത്തിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുകയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി ആശങ്ക പ്രകടിപ്പിച്ചു. കൊവിഡിനെതിരെയുള്ള വാക്സിനിൽ ഈ വർഷാവസാനത്തോടെ അം​ഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയിലെ പകർച്ച വ്യാധി വിദ​ഗ്ധൻ ഡോക്ടർ അന്തോണി ഫൗസി ഉൾപ്പെടെയുള്ള ​ഗവേഷകർ അറിയിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios