ന്യൂയോര്‍ക്ക്: ലോകത്ത് ആകെ കൊവിഡ് മരണം നാലരലക്ഷം കടന്നു. കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷത്തോടടുക്കുകയാണ്. അമേരിക്കയിൽ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പുതുതായി 691 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ബ്രസീലിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കടന്നു. 1204 പേരാണ് പുതുതായി ബ്രസീലിൽ മരിച്ചത്.

അതേ സമയം ഈ വര്‍ഷം അവസാനത്തിന് മുന്‍പ് കൊവിഡിനെതിരായ വാക്സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൌമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഈകാര്യത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. 

കൊറോണ മരുന്ന് പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു ലോകാരോഗ്യ സംഘടന വാക്സിന്‍ സംബന്ധിച്ച് വിശ്വാസം പ്രകടിപ്പിച്ചത്.

Read More: കൊവിഡ് രോഗികളെ രക്ഷിക്കാന്‍ ആ മരുന്നിനാകില്ല; വ്യക്തമായ നിലപാടുമായി ലോകാരോഗ്യ സംഘടന

അതേ സമയം മലേറിയയ്ക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് മരണം തടയും എന്നതിന് കൃത്യമായ ഒരു തെളിവും ഗവേഷണങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ അറിയിച്ചു.

അതേ സമയം പാ​ക്കി​സ്ഥാ​നി​ലും കോ​വി​ഡ് കേ​സു​ക​ൾ വ​ധി​ക്കു​കയാണ്. 1,60,000 ക​ട​ന്നി​രി​ക്കു​ക​യാ​ണ് പാ​ക്കി​സ്ഥാ​നി​ൽ കോ​വി​ഡ് കേ​സു​ക​ൾ. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് 3,093 പേ​രാ​ണ് മ​രി​ച്ച​ത്. 59,215 പേ​രാ​ണ് കോ​വി​ഡ് മു​ക്ത​രാ​യ​ത്.‌ 9,82,012 കോ​വി​ഡ് സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ൽ 31,500 സാ​ന്പി​ളു​ക​ൾ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്.