Asianet News MalayalamAsianet News Malayalam

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു

റഷ്യയില്‍ അയ്യായിരത്തില്‍ ഏറെ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ ഒരു ലക്ഷത്തി അറുപത്തിയാറായിരത്തിലധികം പേര്‍ മരിച്ചു. ബ്രസീലില്‍ മരണസംഖ്യ ഒരു ലക്ഷം കടന്നു. 

Covid World Status 11 8 2020
Author
New York, First Published Aug 11, 2020, 8:40 AM IST

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,02,30000 കവിഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,37000 കടന്നിട്ടുണ്ട്. ഒരു കോടി മുപ്പത് ലക്ഷത്തില്‍ പരം പേരാണ് കൊവിഡില്‍ നിന്ന് മുക്തി നേടിയത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ നാല്‍പ്പത്തി അയ്യായിരത്തിലേറെ പേര്‍ക്കും ബ്രസീലില്‍ ഇരുപത്തിയൊന്നായിരത്തില്‍ അധികം പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. 

റഷ്യയില്‍ അയ്യായിരത്തില്‍ ഏറെ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ ഒരു ലക്ഷത്തി അറുപത്തിയാറായിരത്തിലധികം പേര്‍ മരിച്ചു. ബ്രസീലില്‍ മരണസംഖ്യ ഒരു ലക്ഷം കടന്നു. 

മേ​ൽ​പ​റ​ഞ്ഞ​തു​ൾ​പ്പെ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി​പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-52,47,605, ബ്ര​സീ​ൽ-30,57,470, ഇ​ന്ത്യ-22,67,153, റ​ഷ്യ-8,92,654, ദ​ക്ഷി​ണാ​ഫ്രി​ക്ക-5,63,598, മെ​ക്സി​ക്കോ-4,80,278, പെ​റു-4,78,024, കൊ​ളം​ബി​യ-3,97,623, ചി​ലി-3,75,044, സ്പെ​യി​ൻ-3,70,060.

അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ത​ർ ഒ​രു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ്. ഇ​റാ​ക്ക്, ഫി​ലി​പ്പീ​ൻ​സ്, ഇ​ന്തോ​നീ​ഷ്യ, കാ​ന​ഡ, ഖ​ത്ത​ർ എ​ന്നി​വ​യാ​ണ് അ​വ. ക​ഴി​ഞ്ഞ 24 മ​ണിക്കൂ​റി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​ത് ഇ​ന്ത്യ​യി​ലാ​ണെ​ന്നും ജോ​ണ്‍​സ്ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ ഇ​ന്ത്യ​യി​ൽ 53,016 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ 45,959 പേ​ർ​ക്കും ബ്ര​സീ​ലി​ൽ 21,888 പേ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ര​ക്കോ​ടി പി​ന്നി​ട്ടി​ട്ടും ശ​മ​ന​മി​ല്ലാ​തെ കു​തി​ക്കു​ന്നു. ജോ​ണ്‍​സ്ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും വേ​ൾ​ഡോ മീ​റ്റ​റി​ന്‍റെ​യും ക​ണ​ക്കു​ക​ൾ പ്ര​കാ​രം 52,49,809 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 1,66,160 പേ​ർ​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്.

അ​മേ​രി​ക്ക​യി​ൽ 27,08,314 പേ​ർ കോ​വി​ഡി​ൽ നി​ന്നും മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഇ​വി​ടെ പു​തി​യ​താ​യി 45,959 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ൾ 600ലേ​റെ​പ്പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. കാ​ലി​ഫോ​ർ​ണി​യ, ഫ്ളോ​റി​ഡ, ടെ​ക്സ​സ്, ന്യൂ​യോ​ർ​ക്ക്, ജോ​ർ​ജി​യ എ​ന്നീ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് അ​തി​വേ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത്.

Follow Us:
Download App:
  • android
  • ios