Asianet News MalayalamAsianet News Malayalam

പിടിതരാതെ കൊവിഡ്; ലോകത്ത് രോഗികള്‍ രണ്ട് കോടി 40 ലക്ഷം കടന്നു; രാജ്യത്ത് കേസുകൾ 32 ലക്ഷത്തിലേക്ക്

അമേരിക്കയില്‍ മുപ്പത്തിയാറായിരം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം അന്‍പത്തിയൊന്‍പത് ലക്ഷത്തി അമ്പത്തി രണ്ടായിരവും മരണം ഒരു ലക്ഷത്തി എണ്‍പത്തിരണ്ടായിരവും കടന്നു. 

covid19 tally in world and india rises
Author
New York, First Published Aug 26, 2020, 7:02 AM IST

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി നാല്‍പ്പത് ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നു. ഒരു കോടി അറുപത്തിയഞ്ച് ലക്ഷം പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്.

ബ്രസീലില്‍ നാല്‍പ്പത്തിയാറായിരത്തോളം പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം മുപ്പത്തിയാറ് ലക്ഷത്തി എഴുപത്തി നാലായിരം കടന്നു. അമേരിക്കയില്‍ മുപ്പത്തിയാറായിരം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം അന്‍പത്തിയൊന്‍പത് ലക്ഷത്തി അമ്പത്തി രണ്ടായിരവും മരണം ഒരു ലക്ഷത്തി എണ്‍പത്തിരണ്ടായിരവും കടന്നു. റഷ്യയിൽ നാലായിരത്തോളം പേര്‍ക്കും കൊളംമ്പിയയില്‍ പതിനായിരത്തില്‍ ഏറെ പേര്‍ക്ക് കൂടിയും രോഗം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിരണ്ട് ലക്ഷത്തിലേക്ക്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിനരോഗബാധ ഇന്ന് ആറുപതിനായിരം കടന്നേക്കും. മഹാരാഷ്ട്ര, ആന്ധ്ര, എന്നിവിടങ്ങളിൽ വലിയ വർധനവാണ് പ്രതിദിന രോഗബാധയിലുണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിൽ 11,015, ആന്ധ്രയിൽ 9927, കർണാടകത്തിൽ 8161, തമിഴ്നാട്ടിൽ 5967, ഉത്തർപ്രദേശിൽ 5124, ഒഡീഷയിൽ 2546 എന്നിങ്ങനെയാണ് ഇന്നലെ റിപ്പോർട്ട് ചെയ്ത് കൊവിഡ് കേസുകളുടെ എണ്ണം. രാജ്യത്തെ സെറോളജിക്കല്‍ സര്‍വ്വേയുടെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ ആദ്യവാരത്തോടെ അവസാനിക്കും. ആദ്യഘട്ട സര്‍വ്വേയുടെ ഫലം ഈയാഴ്ച ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിക്കുമെന്നും ഐസിഎംആര്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios