യുഎഇയുമായി ഇറാൻ ആശയവിനിമയം നടത്തി. അമേരിക്കയുമായുള്ള ധാരണകൾ പൂർണമായി പാലിക്കണമെന്ന് ഇറാനോട് യുഎഇ ആവശ്യപ്പെട്ടു.

ദുബൈ: ഹോർമുസിൽ സംഘർഷം ഒഴിവാക്കാൻ ഇറാൻ-അമേരിക്ക ആശയ വിനിമയ ലൈൻ നിലവിൽ വന്നു. സ്വിറ്റ്സർലാൻഡ് ചർച്ചകളുടെ ഭാഗമായാണ് സംവിധാനമൊരുക്കിയത്. അതേസമയം, അമേരിക്കയുമായി തന്ത്രപ്രധാന ബന്ധം തുടരാനുള്ള ഗൾഫ് തീരുമാനത്തിനെതിരെ ഇറാൻ രം​ഗത്തെത്തി. സുരക്ഷ തകർത്തവരിൽ തന്നെ അഭയം തേടുന്നത് ലക്ഷ്യത്തിന് വിരുദ്ധമാണെന്നും മേഖലയുടെ കൂട്ടായ സുരക്ഷ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും ഇറാൻ വ്യക്തമാക്കി. ദുബായിലും അബുദാബിയിലും യുഎഇ പുറപ്പെടുവിച്ച മിസൈൽ-ഡ്രോൺ ജാഗ്രത നിർദേശം പിൻവലിച്ചു. മുൻപ് വന്ന ജാഗ്രത നിർദേശം അവഗണിക്കാൻ നിർദേശം നൽകി. യുഎഇയുമായി ഇറാൻ ആശയവിനിമയം നടത്തി. അമേരിക്കയുമായുള്ള ധാരണകൾ പൂർണമായി പാലിക്കണമെന്ന് ഇറാനോട് യുഎഇ ആവശ്യപ്പെട്ടു. തന്ത്രപ്രധാനമായ ഹോർമുസ് സ്വാതന്ത്രമാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.