പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയതിനാണ് പാകിസ്ഥാനില്‍ മലാല താലിബാന്‍ ഭീകരവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത്. തലക്ക് വെടിയേറ്റ മലാല ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. 2014ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 

ദില്ലി: അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിന് ശേഷം പ്രതികരണവുമായി വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായി. ''താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കുന്നത് ഞെട്ടലോടെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിലെ സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ചോര്‍ത്ത് അഗാധമായ ആശങ്കയുണ്ട്. വെടിനിര്‍ത്തലിന് ആഗോള സമൂഹം രംഗത്തുവരണം. അഭയാര്‍ത്ഥികള്‍ക്കും പൗരന്മാര്‍ക്കും ഉടന്‍ സഹായം ലഭ്യമാക്കണം''-മലാല പറഞ്ഞു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയതിനാണ് പാകിസ്ഥാനില്‍ മലാല താലിബാന്‍ ഭീകരവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത്. തലക്ക് വെടിയേറ്റ മലാല ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. 2014ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 

അഫ്ഗാനില്‍ പ്രതിസന്ധി തുടരുകയാണ്. കാബൂള്‍ അഫ്ഗാന്‍ പിടിച്ചെടുത്തതോടെ പ്രസിഡന്റ് അശ്‌റഫ് ഗനി രാജ്യം വിട്ടു. താലിബാന് അധികാരം കൈമാറുമെന്ന കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായി. രാജ്യതലസ്ഥാനമായ കാബൂള്‍ നഗരത്തെ താലിബാന്‍ നാല് ഭാഗത്തും വളഞ്ഞിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഗവണ്‍മെന്റ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. താലിബാന്‍ ഭീകരര്‍ കാബൂളില്‍ പ്രവേശിച്ചതായി ആഭ്യന്തര മന്ത്രാലയം സമ്മതിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുമെന്ന് അമേരിക്കന്‍ ഇന്റലിജന്റ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona