Asianet News MalayalamAsianet News Malayalam

ടേക്ക് ഓഫിന് തൊട്ട് മുമ്പ് ഈ പൈലറ്റ് ചെയ്യുന്നത് കണ്ടോ..! അസാധാരണം എന്ന് യാത്രക്കാർ, വീഡിയോ അതിവേ​ഗം വൈറൽ

വിമാനത്തിൽ കയറാൻ കാത്തുനിന്ന യാത്രക്കാരാണ് ഈ അസാധാരണമായ ദൃശ്യം പകർത്തിയത്. പൈലറ്റിൻ്റെ നടപടിയെ കുറിച്ച് പല തരത്തിലുള്ള കമന്റുകളാണ് നിറയുന്നത്. 

Did you see this pilot doing just before take off The passengers said unusual video quickly went viral
Author
First Published Sep 4, 2024, 5:36 PM IST | Last Updated Sep 4, 2024, 5:42 PM IST

ലാഹോർ: പറന്നുയരുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൻ്റെ വിൻഡ്‌സ്‌ക്രീൻ പുറത്ത് നിന്ന് വൃത്തിയാക്കുന്നത് പൈലറ്റിന്റെ വീഡിയോ വൈറൽ. 
പാകിസ്ഥാൻ എയർലൈൻ സെറീൻ എയറിലെ പൈലറ്റിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കോക്ക്പിറ്റിന്റെ വിൻഡോ വഴി പാതി പുറത്ത് എത്തി ഫ്രണ്ട് ​ഗ്ലാസ് തുടയ്ക്കുന്ന പൈലറ്റാണ് വീഡിയോയിലുള്ളത്. 

പാകിസ്ഥാനും സൗദിയിലെ ജിദ്ദയും തമ്മിലുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് സെറീൻ എയർ ഉപയോഗിക്കുന്ന എയർബസ് എ 330-200 ലാണ് സംഭവം. വിമാനത്തിൽ കയറാൻ കാത്തുനിന്ന യാത്രക്കാരാണ് ഈ അസാധാരണമായ ദൃശ്യം പകർത്തിയത്. പൈലറ്റിൻ്റെ നടപടിയെ കുറിച്ച് പല തരത്തിലുള്ള കമന്റുകളാണ് നിറയുന്നത്. 

"സെറീൻ എയർ പൈലറ്റ് തൻ്റെ വിമാനത്തിൻ്റെ വിൻഡ്‌സ്‌ക്രീൻ വൃത്തിയാക്കുന്നതുപോലെ നിങ്ങളുടെ കാറിൻ്റെ ഫ്രണ്ട് ഗ്ലാസ് വൃത്തിയാക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വാതുവയ്ക്കുന്നു," വിൻഡ്‌ഷീൽഡ് വൃത്തിയാക്കുന്നത് പൈലറ്റിൻ്റെ ഇന്ന് പ്രാഥമിക ഉത്തരവാദിത്തമാണ്" എന്നിങ്ങനെയാണ് കമന്റുകൾ വന്നത്. "തൻ്റെ ജോലി കൃത്യമായി ചെയ്യുന്ന ഒരു പൈലറ്റിനെകണ്ടെത്തി. വിൻഡ്ഷീൽഡ് വൃത്തിയാക്കൽ ഒരു പൈലറ്റിൻ്റെ പ്രാഥമിക ജോലിയാണ്, വിമാനം പറത്തുക എന്നത് ഒരു ചെറിയ ജോലി മാത്രമാണ്. പാകിസ്ഥാന ലോകത്തിന് വഴി കാണിക്കുന്നു" എന്നിങ്ങനെയാണ് മറ്റൊരു കമന്റ്.

സൽവാ‍‍ർ വേണ്ട, സാരിയുടുത്താൽ മതി; കസിന്റെ ഭാര്യയെ ഉപദേശിച്ച് യുവാവ്, കുടുംബാം​​ഗങ്ങൾ തമ്മിൽത്തല്ലി; പരാതി

അമ്പമ്പോ! വെറും 14 ബസ് സർവീസ് നടത്തി ഇത്ര വലിയ വരുമാനമോ...; മന്ത്രിയുടെ 'പൊടിക്കൈ' കൊള്ളാം, ഇത് വമ്പൻ നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios