അമേരിക്കൻ സൈന്യത്തിന്റെ കരുത്ത് അടയാളപ്പെടുത്താനാണ് പുതിയ പേരെന്നാണ് പേര് മാറ്റത്തിൽ ട്രംപിന്റെ വിശദീകരണം
വാഷിംഗ്ടൺ: അമേരിക്കയിൽ പ്രതിരോധ വകുപ്പിന്റെ (Department of Defense) പേര് മാറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധ വകുപ്പ് (Department of War) എന്നാണ് പ്രതിരോധവകുപ്പിന്റെ പേര് മാറ്റിയത്. പ്രതിരോധ സെക്രട്ടറി ഇനി യുദ്ധ സെക്രട്ടറി ( Secretary of war) എന്നായിരിക്കും അറിയപ്പെടുക. അമേരിക്കൻ സൈന്യത്തിന്റെ കരുത്ത് അടയാളപ്പെടുത്താനാണ് പുതിയ പേരെന്നാണ് പേര് മാറ്റത്തിൽ ട്രംപിന്റെ വിശദീകരണം. ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് പേര് മാറ്റം പ്രഖ്യാപിച്ചത്.

