ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 15 ബില്യൻ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് മാനനഷ്ട കേസ് നൽകിയത്. നിരന്തരം അപകീർത്തികരമായ വാർത്തകൾ നൽകുന്നു എന്ന് ആരോപിച്ചാണ് കേസ് നല്‍കിയത്
ന്യൂയോര്‍ക്ക്: ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 15 ബില്യൻ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് മാനനഷ്ട കേസ് നൽകിയത്. നിരന്തരം അപകീർത്തികരമായ വാർത്തകൾ നൽകുന്നു എന്ന് ആരോപിച്ചാണ് കേസ് നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കമല ഹാരിസിനെ പിന്തുണച്ച ടൈംസിന്റെ മുഖപ്രസംഗം എടുത്തുകാട്ടിയ ട്രംപ് ടൈംസിന്റെ നാല് റിപ്പോർട്ടർമാരെയും ഉൾപ്പെടുത്തിയാണ് കേസ് കൊടുത്തിരിക്കുന്നത്. ഫ്ലോറിഡയിലാണ് കസ് ഫയൽ ചെയ്തത്. നേരത്തെ വാൾ സ്ട്രീറ്റ് ജേണലിനെതിരെയും ട്രംപ് മാനനഷ്ട കേസ് കൊടുത്തിരുന്നു. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഒരു കുറിപ്പിലാണ് മാനനഷ്ട കേസ് നല്‍കന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ട്രംപ് വ്യക്തമാക്കിയ്.
ഇടതുപക്ഷ ചായ്‌വുള്ള മാധ്യമങ്ങൾ തനിക്കെതിരായി പ്രവര്‍ത്തിക്കുന്നു എന്നും ട്രംപ് ആരോപിക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ എതിരാളിയായിരുന്ന കമല ഹാരിസിനെ പിന്തുണയ്ക്കുന്ന നടപടിയാണ് ന്യൂയോര്‍ക്ക് ടൈംസ് സ്വീകരിച്ചതെന്നും ട്രംപ് പറയുന്നു. ഇതാദ്യമായല്ല ട്രംപ് ന്യൂയോര്‍ക്ക് ടൈംസിനെതിരെ കേസ് നല്‍കുന്നത്. സമാനമായ ആരോപണം ഉന്നയിച്ചുകൊണ്ട് 2021 ല്‍ ട്രംപ് നല്‍കിയ കേസ് കോടതി തള്ളുകയായിരുന്നു.


