വാഷിംഗ്ടണ്‍: സിറിയയെ ആക്രമിക്കാൻ ശ്രമിച്ചാൽ തുർക്കിയുടെ സമ്പദ്‍വ്യവസ്ഥ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തുർക്കി- സിറിയൻ അതിർത്തിയിൽ നിന്ന് അമേരിക്കൻ സേനയെ പിൻവലിക്കുന്നുവെന്ന വാർത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ട്രംപിന്‍റെ ട്വിറ്റ്. നേരത്തെ ഈ വിഷയത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. 

സിറിയയിൽ ഐഎസിനെതിരായ പോരാട്ടത്തിന് അമേരിക്കയുമൊത്ത് പ്രവർത്തിച്ച കുർദ്ദുകളോട് ആലോചിക്കാതെയാണ് അമേരിക്കയുടെ പിന്മാറ്റം. അതേ സമയം കുർദ്ദുകളെ അക്രമിക്കാൻ തുർക്കി തുനിഞ്ഞേക്കും.