വാഷിങ്ടൺ ഡി.സി: കോവിഡ് വൈറസ് ബാധിച്ച് മരിച്ച പൗരന്മാരുടെ ഓര്‍മ്മയ്ക്കായി അമേരിക്കൻ പതാക പകുതി താഴ്ത്താൻ നിർദേശം. ഫെഡറൽ കെട്ടിടങ്ങളിലെയും ദേശീയ സ്മാരകങ്ങളിലെയും പതാകളാണ് വരുന്ന മൂന്നു ദിവസത്തേക്ക് താഴ്ത്തി കെട്ടുന്നത്. പ്രസിഡന്‍റ്  ഡോണൾഡ് ട്രംപ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത പുരുഷ, വനിത സൈനികർക്ക് ആദരം അർപ്പിക്കുന്നതിന് വേണ്ടിയും അമേരിക്കൻ പതാക പകുതി താഴ്ത്തുമെന്ന് മറ്റൊരു ട്വീറ്റിൽ ട്രംപ് വ്യക്തമാക്കി.

അതേ സമയം അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് 19 വ്യാ​പ​നം ശ​ര​വേ​ഗ​ത്തി​ൽ. ദി​നം​പ്ര​തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ളു​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച മാ​ത്രം 25,574 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 16,18,297 ആ​യി ഉ​യ​ർ​ന്നു. 

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം 96,000 ക​ട​ന്നു. വ്യാ​ഴാ​ഴ്ച 1,270 പേ​ർ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 96,206 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 3,81,677 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 11,40,414 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. 

അ​മേ​രി​ക്ക​യി​ൽ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 28,867 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 3,66,217 പേ​ർ​ക്ക് ന്യൂ​യോ​ർ​ക്കി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന്യൂ​ജ​ഴ്സി (10,848), മി​ഷി​ഗ​ൻ (5,129), മാ​സ​ച്യു​സെ​റ്റ്സ് (6,148), ഇ​ല്ലി​നോ​യി (4,607), ക​ണ​ക്ടി​ക്ക​ട്ട് (3,582), പെ​ൻ​സി​ൽ​വാ​നി​യ (4,917), ക​ലി​ഫോ​ർ​ണി​യ (3,616) സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ര​ണം കൂ​ടി​വ​രി​ക​യാ​ണ്.