ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മാലുക്കു ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. 15000 ത്തില്‍ അധികം പേരെ വിവിധയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വലിയ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. 

സ്കൂളുകള്‍ വീടുകള്‍ ഓഫീസുകള്‍ സര്‍ക്കാര്‍ മന്ദിരങ്ങളടക്കം ദുരന്തത്തില്‍ തകര്‍ന്നതായും തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണന്നും ദേശീയ ദുരന്തനിവാരണസേന വക്താവ് വ്യക്തമാക്കി. 2004 ല്‍ സുമാത്ര ദ്വീപിലുണ്ടായ ഭൂചലനത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും ലക്ഷക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.