Asianet News MalayalamAsianet News Malayalam

മെക്സിക്കോയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 7.1 തീവ്രതയെന്ന് റിപ്പോർട്ട്, ഒരു മരണം, കെട്ടിടങ്ങൾക്ക് കേടുപാട്

റിക്ടർ സ്കെയിലിൽ 7. 1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങൾ പ്രകമ്പനം കൊണ്ടു. ജനങ്ങൾ പരിഭ്രാന്തരായി ഇറങ്ങിയോടി. ഭൂകമ്പം രാത്രിയിൽ ആയതിനാൽ നാശനഷ്ടങ്ങൾ അറിവായിട്ടില്ല.

Earthquake Strikes Mexico
Author
Mexico City, First Published Sep 8, 2021, 11:34 AM IST

മെക്സിക്കോ സിറ്റി: വടക്കേൽ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7. 1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങൾ പ്രകമ്പനം കൊണ്ടു ജനങ്ങൾ പരിഭ്രാന്തരായി ഇറങ്ങിയോടി. ഭൂകമ്പം രാത്രിയിൽ ആയതിനാൽ നാശനഷ്ടങ്ങൾ അറിവായിട്ടില്ല. ഒരാളുടെ മൃതദേഹം കണ്ടെടുത്തതായാണ് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2017 ൽ മെക്സിക്കോയിൽ ഉണ്ടായ വൻ ഭൂകന്പത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios