പ്രവേശന കവാടത്തില്‍നിന്ന് ടിക്കറ്റെടുത്ത അജ്ഞാതനായ സന്ദര്‍ശകന്‍ മിനുട്ടുകള്‍ക്ക് ശേഷം ടവറിന് മുകളിലേക്ക് വലിഞ്ഞ് കയറുകയായിരുന്നു.
പാരിസ്: പാരിസിനെ ആശങ്കയിലാഴ്ത്തി ഈഫല്‍ ടവറില്‍ അജ്ഞാതന്‍ വലിഞ്ഞ് കയറി. പ്രവേശന കവാടത്തില്‍നിന്ന് ടിക്കറ്റെടുത്ത അജ്ഞാതനായ സന്ദര്‍ശകന്‍ മിനുട്ടുകള്‍ക്ക് ശേഷം ടവറിന് മുകളിലേക്ക് വലിഞ്ഞ് കയറുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അധികൃതര്‍ ടവര്‍ അടക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ഒരു മണിക്കൂറോളം ഫ്രാന്‍സിനെ ഭീതിയിലാഴ്ത്തി മൂന്നരയോടെ ഇയാളെ പിടികൂടി. പൊലീസും അഗ്നിശമനസേനാ വിഭാഹങ്ങളും എത്തിയാണ് ആളുകളെ ഒഴിപ്പിച്ച് അജ്ഞാതനെ പിടികൂടിയത്.
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ടവറില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞതായി അന്തര്‍ദേശീയ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
900 അടി ഉയരമുള്ള ഈഫല്‍ ടവറില്‍ വര്‍ഷം ഏകദേശം അറുപത് ലക്ഷം പേരാണ് സന്ദര്‍ശകരായി എത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ സ്മാരകം നിര്‍മ്മിച്ചതിന്‍റെ 130ാം വാര്‍ഷികം ആഘോഷിച്ചത്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് |
