രാത്രി വെറുതെ ഇരുന്നപ്പോള്‍ ബോറടിച്ചെന്നും ഡ്രൈവ് ചെയ്യാന്‍ തോന്നിയെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.

ബെര്‍ലിന്‍: വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ അമ്മയുടെ ഓട്ടോമാറ്റിക് കാറെടുത്ത് ഹൈവേയിലൂടെ അമിതവേഗത്തില്‍ പാഞ്ഞ എട്ടുവയസ്സുകാരനെ പൊലീസ് കണ്ടെത്തി. രാത്രി കുട്ടിയും കാറും കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാറുമായി കുട്ടിയെ കണ്ടെത്തിയത്. 

രാത്രി വെറുതെ ഇരുന്നപ്പോള്‍ ബോറടിച്ചെന്നും ഡ്രൈവ് ചെയ്യാന്‍ തോന്നിയെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കാറുമായി ഹൈവേയിലൂടെ പാഞ്ഞ കുട്ടി 140 കിലോമീറ്റര്‍ വേഗത്തിലെത്തിയപ്പോള്‍ ഹസാര്‍ഡ് സിഗ്നല്‍ ഇട്ട് വാഹനം നിര്‍ത്തി. മുന്‍കരുതല്‍ സിഗ്നലോടെ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ നിന്ന് കുട്ടിയെ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.