മൂന്ന് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് വേര്‍പിരിയുന്നത്. ബന്ധത്തില്‍ ഇവര്‍ക്ക് ഒരു വയസ്സുള്ള മകനുണ്ട്. 2018ലാണ് ഇരുവരും ഒരുമിച്ച് താമസം തുടങ്ങുന്നത്. 

ന്യൂയോര്‍ക്ക് ലോകത്തെ കോടീശ്വരന്മാരില്‍ പ്രധാനിയും ടെസ്ല മേധാവിയുമായ(Tesla) ഇലോണ്‍ മസ്‌ക്(Elon Musk ) കൂട്ടുകാരി ഗ്രിംസുമായുള്ള (Grimes) ബന്ധം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് വേര്‍പിരിയുന്നത്. ബന്ധത്തില്‍ ഇവര്‍ക്ക് ഒരു വയസ്സുള്ള മകനുണ്ട്. 2018ലാണ് ഇരുവരും ഒരുമിച്ച് താമസം തുടങ്ങുന്നത്.

Scroll to load tweet…

ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് താമസം. ഞങ്ങള്‍ ഇപ്പോള്‍ ഭാഗികമായി പിരിഞ്ഞാണ് താമസിക്കുന്നത്. പക്ഷേ പരസ്പരം സ്‌നേഹിക്കുന്നു. കുഞ്ഞിന്റെ ഉത്തരവാദിത്തം രണ്ടുപേരും ഏറ്റെടുക്കും-മസ്‌ക് പേജ് സിക്‌സിനോട് പറഞ്ഞു. മെറ്റ് ഗാലയിലാണ് ഇരുവരെയും ഒന്നിച്ച് കാണുന്നത്. ഇത്തവണ റെഡ് കാര്‍പ്പറ്റില്‍ ഗ്രിംസ് ഒറ്റക്കാണ് നടന്നെത്തിയത്. പിന്നീട് മസ്‌കും ഒപ്പം കൂടി. മെറ്റ് ഗാലക്ക് ശേഷം മസ്‌ക് നടത്തിയ പാര്‍ട്ടിയിലും ഗ്രിംസ് പങ്കെടുത്തു.

Scroll to load tweet…

പിറ്റേ ദിവസം ഒരുമിച്ചാണ് ഇരുവരും ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ടത്. പ്രൊഫഷണല്‍ തിരക്കുക്കളാണ് വേര്‍പിരിയാനുള്ള കാരണമായി മസ്‌ക് പറയുന്നത്. ഇരുവരുടെയും വേര്‍ പിരിയല്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഇരുവരുടേയും കുഞ്ഞിനെച്ചൊല്ലിയുള്ള ആശങ്കയാണ് ട്വിറ്റര്‍ പ്രതികരണങ്ങളില്‍ ഏറിയ പങ്കും. എക്സാഷ് എ ട്വല്‍വ് മസ്ക്(X Æ A-12 Musk) എന്നായിരുന്നു മസ്ക് മകന് പേരിട്ടത്. 


എങ്ങനെ വിളിക്കും, എന്താണ് അര്‍ത്ഥമാക്കുന്നത്? വൈറലായി മസ്കിന്‍റെ മകന്‍റെ പേര്

Scroll to load tweet…