Asianet News MalayalamAsianet News Malayalam

രാജ്യത്ത് ലോക്ക്ഡൗണ്‍ ജനത്തെ പരിഭ്രാന്തരാക്കിയെന്ന് ആരോപണം; തുര്‍ക്കി ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാജിവച്ചു

തു​ർ​ക്കി​യി​ൽ 56,956 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 52,312 പേ​രും ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച് 1,198 പേ​രാ​ണ് രാ​ജ്യ​ത്ത് മ​രി​ച്ച​ത്.
 
Erdogan rejects ministers resignation over coronavirus curfew
Author
Turkey, First Published Apr 13, 2020, 9:41 AM IST
ഇ​സ്താം​ബു​ൾ: തു​ർ​ക്കി ആ​ഭ്യ​ന്ത​ര​മ​ന്ത്രി സു​ലൈ​മാ​ൻ സോ​യ്‌ലു രാ​ജി​വ​ച്ചു. കോ​വി​ഡ്19 വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് രാ​ജ്യ​ത്തെ ജന​ങ്ങ​ളു​ടെ ഇ​ട​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സു​ലൈ​മാ​ൻ രാ​ജി​വ​ച്ച​ത്. ത​ന്‍റെ രാ​ജ്യ​ത്തെ ഒ​രി​ക്ക​ലും വേ​ദ​നി​പ്പി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ലെ​ന്നും സു​ലൈ​മാ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്തോ​ടും പ്ര​സി​ഡ​ന്‍റി​നോ​ടും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ താ​ൻ വി​ശ്വ​സ്ത​നാ​യി​രി​ക്കും. എന്നാല്‍  സു​ലൈ​മാ​ൻ സോ​യ്‌ലുവിന്‍റെ രാജി അംഗീകരിക്കില്ല എന്ന നിലപാടിലാണ് തുര്‍ക്കി പ്രസിഡന്‍റ് തയ്യിബ് എര്‍ദോഗന്‍.

ത​ന്നോ​ട് ക്ഷ​മി​ക്ക​ണ​മെ​ന്നും രാ​ജി പ്ര​സ്താ​വ​ന​യി​ൽ സു​ലൈ​മാ​ൻ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ചയാണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം തു​ർ​ക്കി​യി​ലെ 30 ന​ഗ​ര​ങ്ങ​ളി​ൽ 48 മണിക്കൂർ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​യി. അ​വ​ർ അ​വ​ശ്യ​വ​സ്തു​ക​ൾ വാ​ങ്ങാ​ൻ കൂ​ട്ട​മാ​യി പു​റ​ത്തി​റ​ങ്ങു​ക​യും സ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്തു. ഇ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് സു​ലൈ​മാ​ൻ രാ​ജി​വ​ച്ച​ത്.

തു​ർ​ക്കി​യി​ൽ 56,956 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 52,312 പേ​രും ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച് 1,198 പേ​രാ​ണ് രാ​ജ്യ​ത്ത് മ​രി​ച്ച​ത്.
Follow Us:
Download App:
  • android
  • ios