Asianet News MalayalamAsianet News Malayalam

ന്യൂസിലാന്റിൽ സുനാമി സാധ്യതാ മുന്നറിയിപ്പ്, ശക്തമായ ഭൂചലനം, തീരദേശങ്ങളിൽ ജാ​ഗ്രതാ നിർദ്ദേശം

ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി നോമിയ ന​ഗരത്തിൽ ജാ​ഗ്രതാ സൈറൺ മുഴങ്ങി. 10 അടി (മൂന്ന് മീറ്റർ) ഉയരത്തിലാണ് ഇവിടെ തിരമാലകൾ അടിക്കുന്നത്...

Evacuations In New Zealand As Powerful Quakes Spark Tsunami Alert
Author
Wellington, First Published Mar 5, 2021, 11:19 AM IST

വെല്ലിം​ഗ്ടൺ: സുനാമി സാധ്യതയെന്ന റിപ്പോർട്ടിനെ തുടർന്ന് ന്യൂസിലാന്റിൽ കനത്ത ജാ​ഗ്രതാ നിർദ്ദേശം. ന്യൂസിലാന്റിലെയും കലെഡോണിയയിയെയും വനോട്ടുവിലെയും തീരദേശ പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ശക്തമായ ഭൂചനലം അനുഭവപ്പെട്ടതിന് പിന്നാലെയാണ് സുനാമി സാധ്യതയുണ്ടെന്നും ജാ​ഗ്രത പാലിക്കണമെന്നും ഉന്നത വൃത്തങ്ങളിൽ നിന്ന് നിർദ്ദേശം ലഭിച്ചത്. 

ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി നോമിയ ന​ഗരത്തിൽ ജാ​ഗ്രതാ സൈറൺ മുഴങ്ങി. 10 അടി (മൂന്ന് മീറ്റർ) ഉയരത്തിലാണ് ഇവിടെ തിരമാലകൾ അടിക്കുന്നത്. ജനങ്ങൾ ബീച്ചിലേക്ക് പോകരുതെന്നും ജലാശയവുമായി ബന്ധപ്പെട്ട വിനോദത്തിൽ ഏർപ്പെടരുതെന്നും നിർദ്ദേശമുണ്ട്. ​ഗതാ​ഗത തടസ്സം ഒഴിവാക്കാൻ കുട്ടികളെ സ്കൂളിൽ വിടരുതെന്നും അറിയിച്ചിട്ടുണ്ട്. 
  
തീരപ്രദേശങ്ങളിലുള്ളവർ വീടുകളിൽ തുടരരുതെന്നാണ് നാഷണൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയുടെ നിർദ്ദേശം. ന്യൂസിലാന്റ് തീരത്തുനിന്ന് 1000 കിലോമീറ്റർ ചുറ്റളവിലാണ് ശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് യുഎസ് ജിയോളജിക്കൽ സർവ്വെ അറിയിച്ചു. റിക്ടർ സ്കെയിലിൽ 8.1 മാ​ഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. 

ഈ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടില്ലെന്ന് വരാം. എന്നാൽ സുനാമിയിലെ നാശനഷ്ടങ്ങൾ ഒഴിവാക്കാനാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി. 10 വർഷം മുമ്പ് സൗത്ത് ഐലന്റ് സിറ്റിയിലുണ്ടായ റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 185 പേർക്ക് ജീവൻ നഷ്ടമായിരുന്നു. 

Follow Us:
Download App:
  • android
  • ios