Asianet News MalayalamAsianet News Malayalam

കൊവിഡിന് കാരണം വിവാഹപൂര്‍വ്വ ലൈംഗിക ബന്ധമെന്ന് ആരോപിച്ച പാസ്റ്റര്‍ കൊവിഡ് ബാധിച്ച് മരിച്ചു

 ദൈവത്തിന്റെ ശിക്ഷയാണ് കൊവിഡ് എന്നായിരുന്നു ലോകം കൊവിഡിനോട് പൊരുതുമ്പോള്‍ പാസ്റ്റര്‍ പ്രതികരിച്ചിരുന്നത്. 

Evangelist who blamed covid 19 on premarital sex dies from virus
Author
Washington D.C., First Published Nov 6, 2020, 11:59 AM IST

വാഷിംഗ്ടണ്‍: കൊവിഡിന് കാരണം വിവാഹപൂര്‍വ്വ ലൈംഗിക ബന്ധമെന്ന് ആരോപിച്ച പാസ്റ്റര്‍ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇര്‍വിന്‍ ബാക്‌സ്റ്റര്‍ ജൂനിയര്‍ ആണ് മരിച്ചത്. 75കാരനായ ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി കൊവിഡിനെ തുടര്‍ന്ന ചികിത്സയിലായിരുന്നു. ട്രംപ് അനുകൂലിയായിരുന്ന പാസ്റ്റര്‍ 'ഒറ്റ ലോകമെന്ന സാത്താന്റെ ശ്രമത്തെ ട്രംപ ഇല്ലായ്മ ചെയ്യു'മെന്ന് അടക്കമുളള പ്രസ്താവനകള്‍ നടത്തിയിരുന്നു.  

എന്റ് ഒഫ് ദ ഏജ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. നോര്‍ത്ത് അമേരിക്കയില്‍ 10 കോടിയോളം ആളുകളിലേക്ക് ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എത്തുന്നുണ്ടെന്നാണ് കരുതുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നവംബര്‍ 3ന് ആയിരുന്നു പാസ്റ്ററുടെ മരണം. ദൈവത്തിന്റെ ശിക്ഷയാണ് കൊവിഡ് എന്നായിരുന്നു ലോകം കൊവിഡിനോട് പൊരുതുമ്പോള്‍ പാസ്റ്റര്‍ പ്രതികരിച്ചിരുന്നത്. 

അമേരിക്കയില്‍ 75 ലക്ഷം ദമ്പതികള്‍ അവിവാഹിതരാണ്. അതിനര്‍ത്ഥം 1.5 കോടി പേര്‍ അവിവാഹ പൂര്‍വ്വ ബന്ധം തുടരുന്നുവെന്നാണ്. അമേരിക്കയില്‍ 5ശതമാനം പേര്‍ മാത്രമാണ് വിവാഹസമയത്ത് ക്‌ന്യകരായി തുടരുന്നത്. കൊവിഡ് ഇതിനെതിരെയുള്ള ദൃഷ്ടാന്തമായിരിക്കും. ഇത് തെറ്റില്‍ നിന്ന് ഉണരാനുള്ള വിളിയാണെന്നും കൊവിഡുമായി ബന്ധപ്പെട്ട പ്രഭാഷണത്തില്‍ പാസ്റ്റര്‍ പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios