നേരത്തെ തീരുമാനിച്ചതിനേക്കാള്‍ മാസങ്ങള്‍ വൈകിയാണ് കപ്പല്‍ തീരത്തെത്തിയത്. സൂയസ് കനാലില്‍ മാര്‍ച്ച് 23നാണ് കപ്പല്‍ കുടുങ്ങിയത്. 

ഹേഗ്: നീണ്ട മാസത്തെ യാത്രക്ക് ശേഷം സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ ചരക്ക് കപ്പല്‍ ലക്ഷ്യസ്ഥാനത്തെത്തി. നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാം തുറമുഖത്താണ് വ്യാഴാഴ്ചയാണ് കപ്പല്‍ തുറമുഖത്തെത്തിയത്. കപ്പലില്‍ നിന്ന് ചരക്കിറക്കി. നേരത്തെ തീരുമാനിച്ചതിനേക്കാള്‍ മാസങ്ങള്‍ വൈകിയാണ് കപ്പല്‍ തീരത്തെത്തിയത്. സൂയസ് കനാലില്‍ മാര്‍ച്ച് 23നാണ് കപ്പല്‍ കുടുങ്ങിയത്. ആറ് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം കപ്പല്‍ കനാലില്‍ നിന്ന് പുറത്തെത്തിച്ചു.

പിന്നീട് നിയമ തര്‍ക്കത്തെ തുടര്‍ന്ന് ഏറെ നാള്‍ യാത്രതിരിക്കാനാകാതെ പിടിച്ചിട്ടു. കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നൂറുകണക്കിന് കപ്പലുകളാണ് യാത്ര തുടരാനാകാതെ കുടുങ്ങിയത്. ജപ്പാന്‍ വ്യവസായി ഷൊയെയി കിസന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ചരക്കുകപ്പല്‍. ഓഗസ്റ്റ് അഞ്ച് വരെ കപ്പല്‍ റോട്ടര്‍ഡാം തുറമുഖത്ത് തുടരുമെന്നും പിന്നീട് ലണ്ടനിലേക്ക് തിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona