സംഭവത്തില്‍ 20കാരനായ നതാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരിക്കേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ഇയാള്‍ സ്വീകരിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. 

ഒട്ടാവ: കാനഡയില്‍ നാലംഗ മുസ്ലീം കുടുംബത്തെ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തി. ദക്ഷിണ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലാണ് സംഭവം. കുടുംബം മുസ്ലീങ്ങളായതിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വൈകുന്നേരം നടക്കാനിറങ്ങിയ കുടുംബത്തിന് നേരെയായിരുന്നു ആക്രമണം. 

ആസൂത്രിതമായിട്ടാണ് ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിരോധമാണ് ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. സംഭവത്തില്‍ 20കാരനായ നതാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരിക്കേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ഇയാള്‍ സ്വീകരിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. ആക്രമണം നടന്ന സ്ഥലത്തുനിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള മാളില്‍വെച്ചാണ് പ്രതിയെ പിടികൂടിയത്.

ആസൂത്രിതമായാണ് ആക്രമണം നടത്തി എന്നതിന് വ്യക്തമായ തെളിവ് കിട്ടിയതെന്നും ആക്രമണത്തിനിരയായവര്‍ മുസ്ലീങ്ങളായതിന്റെ പേരില്‍ പ്രതി കരുതുകൂട്ടി ഉണ്ടാക്കിയ അപകടമാണെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 74 കാരനായ വയോധിക, 46 കാരനായ പുരുഷന്‍, 44കാരിയായ യുവതി, 15കാരിയായ പെണ്‍കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ ഒമ്പതുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Scroll to load tweet…

പ്രതിക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തുന്നത് പരിഗണിക്കുമെന്നും പൊലീസ് അറിയിച്ചു. 2017ല്‍ കാനഡയില്‍ മുസ്ലീം പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona