കൊളംബോ: വെള്ളിയാഴ്ച പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 15 പേരില്‍ ഭീകരാക്രമണത്തിന്‍റെ പ്രധാന ആസൂത്രകനും അയാളുടെ രണ്ടും മക്കളും ഉള്‍പ്പെട്ടെന്ന് പൊലീസ്. മുഹമ്മദ് ഹാഷിം, അയാളുടെ മക്കളായ സെയ്നി ഹാഷിം, റില്‍വാന്‍ ഹാഷിം എന്നിവരെയാണ് വെടിവെപ്പില്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് വൃങ്ങള്‍ അറിയിച്ചു. 

അവിശ്വാസികള്‍ക്കെതിരെ യുദ്ധം ചെയ്യണമെന്ന വീഡിയോ സന്ദേശം ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു.  അവിശ്വാസികള്‍ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്യുകയും അവിശ്വാസികളെ പാഠം പഠിപ്പിയ്ക്കണമെന്ന് പ്രചരിപ്പിക്കുകയുമാണ് ഇവര്‍ ചെയ്തത്. ഭീകരാക്രമണത്തിന്‍റെ ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. 

ഭീകരാക്രമണത്തിന്‍റെ പ്രധാന ആസൂത്രകനായ സെഹ്റാന്‍ ഹാഷിം ഇവരുടെ വീഡിയോ കാണുകയും മറ്റുള്ളവര്‍ക്ക് കാണിയ്ക്കുകയും ചെയ്തിരുന്നെന്ന് ഭാര്യ സഹോദരന്‍ നിയാസ് ഷരീഫ് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. 
ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്കയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 10000 പട്ടാളക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്. സംശയമുള്ളവരുടെയെല്ലാം വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് തുടരുകയാണ്.