യുക്രെയ്നിന്റെ തെക്കുകിഴക്കൻ അതിർത്തിയിലുള്ള തന്ത്രപ്രധാനമായ സ്ഥലമാമ് സ്നേക് ഐലൻഡ് (സര്‍പ്പദ്വീപ്). 42 ഏക്കര്‍ ദ്വീപില്‍ പിടിച്ചെടുത്തതോടെ കരിങ്കടലിൽ 12 നോട്ടിക്കൽ മൈൽ വരുന്ന സമുദ്രഭാഗവും റഷ്യയുടെ നിയന്ത്രണത്തിലായി.
കീവ്: കരിങ്കടലിൽ (Black Sea) റുമാനിയയോടു ചേർന്ന് യുക്രൈന്‍റെ (Ukrain) കീഴിലായിരുന്ന സ്നേക് ഐലൻഡ് (Snake Island) എന്ന സെർപന്റ് ദ്വീപ് റഷ്യ (Russia) കീഴടക്കി. ഇവിടെ നിയോഗിക്കപ്പെട്ടിരുന്നു 13 അതിർത്തി രക്ഷാസൈനികരെ റഷ്യന്‍ നാവിക സേന വധിച്ചെന്നാണ് വിവരം. ഈ ദ്വീപ് വളഞ്ഞ റഷ്യന്‍ നാവിക സേനയുടെ രണ്ട് യുദ്ധക്കപ്പലില്‍ നിന്നും ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പട്ടു. എന്നാല്‍ മറുപടിയായി റഷ്യൻ സേനയ്ക്ക് ലഭിച്ചത് അസഭ്യവർഷമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സൈനിക നടപടി വേണ്ടിവന്നത് എന്നാണ് റഷ്യ വ്യക്തമാക്കുന്നത്.
യുക്രെയ്നിന്റെ തെക്കുകിഴക്കൻ അതിർത്തിയിലുള്ള തന്ത്രപ്രധാനമായ സ്ഥലമാമ് സ്നേക് ഐലൻഡ് (സര്‍പ്പദ്വീപ്). 42 ഏക്കര്‍ ദ്വീപില്‍ പിടിച്ചെടുത്തതോടെ കരിങ്കടലിൽ 12 നോട്ടിക്കൽ മൈൽ വരുന്ന സമുദ്രഭാഗവും റഷ്യയുടെ നിയന്ത്രണത്തിലായി. റഷ്യൻ സേനയുടെ കീഴടങ്ങൽ നിർദ്ദേശം ചെവിക്കൊള്ളാതെ സധൈര്യം പിടിച്ചുനിന്ന് വീരമൃത്യു വരിച്ച 13 സൈനികർക്കും മരണാനന്തര ബഹുമതിയായി ഹീറോ ഓഫ് യുക്രെയ്ൻ പദവി നൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും പ്രഖ്യാപിച്ചു.
യുക്രെയ്നിനായി ജീവൻ ബലിയർപ്പിച്ചവരുടെ സ്മരണ എന്നും നിലനിൽക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്നാണ് ഈ ദ്വീപ് യുക്രെയ്നിനു ലഭിച്ചത്. യുക്രെയ്‌നിലെ ഒഡെസ അഡ്മിനിസ്ട്രേറ്റീവ് റീജിയന്റെ ഭാഗമായ ദ്വീപിൽ നിലയുറപ്പിച്ചിരുന്ന യുക്രൈനിയൻ അതിർത്തി സേനയുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി ദ്വീപിന്റെ നിയന്ത്രണം റഷ്യ പിടിച്ചടിക്കയതായും ഉക്രൈയിന്‍ തീരരക്ഷ സേനയും അറിയിച്ചിട്ടുണ്ട്.
കരിങ്കടലിലെ യുക്രൈന്‍ തീരത്ത് നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെ ഡാന്യൂബ് ഡെൽറ്റയ്ക്ക് സമീപമാണ് സ്നേക്ക് ഐലൻഡ്. 2012 ലെ കണക്കനുസരിച്ച് 30 ൽ താഴെയാണ് ദ്വീപിലെ ജനസംഖ്യ. 2004 മുതൽ 2009 വരെ റുമാനിയയും യുക്രെയ്നും തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ ഭാഗമായിരുന്നു ദ്വീപ്. 2004 സെപ്റ്റംബർ 16-ന് ദ്വീപിന്റെ സമുദ്രാതിർത്തി സംബന്ധിച്ച തർക്കത്തിൽ റുമാനിയ യുക്രൈനെതിരെ രാജ്യന്തര നീതിന്യായ കോടതിയെ സമീപിച്ചു. 2009 ഫെബ്രുവരി മൂന്നിന് ഇതിൽ വിധി പറഞ്ഞു. ഇതുപ്രകാരം തർക്കമുള്ള സമുദ്രപ്രദേശത്തിന്റെ 80% റുമാനിയയ്ക്ക് നൽകി.
