സന്നയുടെ സ്ഥാനത്തിന് യോചിച്ചതല്ല ഇത്തരം വസ്ത്രധാരണം എന്നാരോപിച്ചായിരുന്നു സോഷ്യല്‍ മീഡിയ ആക്രമണം...

ഹെല്‍സിങ്കി: സദാചാരത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളുടെ ആക്രമണം നേരിടേണ്ടി വന്നിരിക്കുകയാണ ഫിന്‍ലാന്റ് പ്രധാനമന്ത്രി സന്ന മാരിന്. കഴുത്തിറങ്ങിയ വസ്ത്രം ധരിച്ചതിന്റെ പേരിലാണ് സോഷ്യല്‍ മീഡിയ സന്നയ്‌ക്കെതിരെ തിരിഞ്ഞത്. 

View post on Instagram

ട്രെന്റി എന്ന ഫാഷന്‍ മാഗസിന് വേണ്ടി എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. സന്നയുടെ സ്ഥാനത്തിന് യോചിച്ചതല്ല ഇത്തരം വസ്ത്രധാരണം എന്നാരോപിച്ചായിരുന്നു സോഷ്യല്‍ മീഡിയ ആക്രമണം. 

Scroll to load tweet…

എന്നാല്‍ ഫിന്‍ലന്റ് പ്രധാനമന്ത്രിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. സമാനമായ വസ്ത്രം ധരിച്ചാണ് നിരവധി പേര്‍ ട്വിറ്ററില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്. നൂറ് കണക്കിന് സ്ത്രീകളാണ് സമാനമായ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് സന്നയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. 

Scroll to load tweet…
Scroll to load tweet…