പോർട്ടറീക്കോയിലെ സാൻ ഹ്വാനിൽനിന്ന് മയാമിയിലേക്ക് വന്ന ബോയിങ് 767 വിമാനം റൺവേയിൽനിന്ന് തെന്നിമാറി സമീപം പാർക്കു ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയ ശേഷം തീപിടിക്കുകയായിരുന്നു. വിമാനം അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മയാമി: യുഎസിലെ മയാമി രാജ്യാന്തര വിമാനത്തിൽ ആമസോണിന്റെ കാർഗോ വിമാനം തകർന്ന് 5 മരണം. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 6 ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. പോർട്ടറീക്കോയിലെ സാൻ ഹ്വാനിൽനിന്ന് മയാമിയിലേക്ക് വന്ന ബോയിങ് 767 വിമാനം റൺവേയിൽനിന്ന് തെന്നിമാറി സമീപം പാർക്കു ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയ ശേഷം തീപിടിക്കുകയായിരുന്നു. വിമാനം അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് റൺവേയ്ക്ക് പുറത്തേക്ക് തളളിനീങ്ങിയ വിമാനം നിരവധി വാഹനങ്ങളിൽ ഇടിക്കുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. വിമാനം ഇടിച്ചുകയറിയ വാഹനങ്ങളിൽ കുടുങ്ങിക്കിടന്നവരെ എമർജൻസി ജീവനക്കാർ രക്ഷപ്പെടുത്തി. വിമാനം ഇടിച്ച വാഹനങ്ങൾക്ക് ഉള്ളിലുണ്ടായിരുന്നവരും പരുക്കേറ്റവരിൽ ഉൾപ്പെടുന്നുവെന്ന് മയാമി ഡെയ്ഡ് കൗണ്ടി അഗ്നിരക്ഷാ മേധാവി റേ ജദല്ല മാധ്യമങ്ങളോടു പറഞ്ഞു.

സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) അന്വേഷണം ആരംഭിച്ചതായും ജദല്ല പറഞ്ഞു. അപകടത്തിന്റെ കാരണം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും എൻടിഎസ്ബിയും നടത്തുന്ന അന്വേഷണത്തിൽ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിയാമി ഇന്റർനാഷണൽ എയർപോർട്ടിലുണ്ടായ ദാരുണമായ അപകടത്തിൽ 5 പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ കടുത്ത ദുഃഖമുണ്ട്. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ആമസോൺ വക്താവ് കെല്ലി നന്റൽ അനുശോചിച്ചു.