ടെക്സാസ്: അമേരിക്കയിലെ ടെക്സാസിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർ മരിച്ചു. 20ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. വിനോദസഞ്ചാര കേന്ദ്രമായ സിനർജയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ഒന്നിലധികം പേർ തോക്കുകളുമായി എത്തി നിറയൊഴിക്കുകയായിരുന്നെന്നാണ് വിവരം. അക്രമികളിൽ ഒരാളെ പൊലീസ് വെടിവച്ചു കൊന്നു. മറ്റുള്ളവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.