രാജ്യത്ത് ദുരിതം തീർത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുകി പോകുന്നതിന്റെ ദൃശ്യം പങ്കുവച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി. 

സിഡ്നി: രാജ്യത്ത് ദുരിതം തീർത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുകി പോകുന്നതിന്റെ ദൃശ്യം പങ്കുവച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി. കഴിഞ്ഞ ദിവസമുണ്ടായ മഹാപ്രളയത്തിൽ കാർ ഒഴുകി പോകുന്നതിന്റെ ദൃശ്യം ക്യൂൻസ് ലാൻഡ് ട്രാൻസ്പോർട്ട് ആൻഡ് മെയിൻ റോഡ്സ് ട്വീറ്റ് ചെയ്തിരുന്നു. ഈ വീഡിയോ ആണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ റീട്വീറ്റ് ചെയ്തത്. കാർ ഒഴുകിപ്പോകുന്നതിന് മുമ്പ് ഡ്രൈവർ രക്ഷപ്പെട്ടുവെന്നും സ്കോട്ട് ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.

കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് ക്യൂൻസ് ലാൻഡ് ട്രാൻസ്പോർട്ട് ആൻഡ് മെയിൻ റോഡ്സ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത മഴയിൽ ന്യൂസൌത്ത് വെയിൽസ്, ക്യൂൻസ് ലാൻഡ് എന്നിവിടങ്ങളിലാണ് പ്രളയം ഉണ്ടായത്. ഇവിടങ്ങളിൽ ഇരുപതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. റോഡുകളിൽ വെള്ളം കയറിയത് ശ്രദ്ധയിൽപ്പെട്ടാൽ യാത്ര തുടരരുതെന്ന് മുന്നറിയിപ്പുണ്ട്. 

Scroll to load tweet…