ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ഇസ്രയേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ ഒമാനി സഹപൈലറ്റ് ഹമാം അൽ ഹമാമി പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ക്യാപ്റ്റനെ വീഴ്ത്തി ലാൻഡിങ് അനുമതി നേടിയ ശേഷം ആക്രമണം നടത്താനായിരുന്നു ശ്രമം
ടെൽ അവീവ്: ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ഇസ്രയേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ഹമാം അൽ ഹമാമി ലക്ഷ്യമിട്ടതെന്ന് ഇസ്രയേലി മാധ്യമ റിപ്പോർട്ടുകൾ. അന്വേഷണത്തിനിടെ ഒമാനി സഹപൈലറ്റ് നൽകിയ മൊഴിയായാണ് ഇവ പുറത്തു വന്നത്. ക്യാപ്റ്റനെ വീഴ്ത്തി, സാധാരണ നിലയിൽ ടെൽ അവീവിലേക്ക് പറന്ന്, സംശയം തോന്നാത്ത വിധം ലാൻഡിങ് അനുമതി വരെ നേടിയെടുക്കാനായിരുന്നു ശ്രമം. ശേഷം ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനായിരുന്നു പദ്ധതി. മുൻപും ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേലി മാധ്യമങ്ങളായ ചാനൽ 12 ഉം വൈ - നെറ്റുമാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്.
വിശദവിവരങ്ങൾ
ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത ഉടനെ എവിടെയെങ്കിലും ഇടിച്ച് തകർക്കാനായിരുന്നില്ല സഹപൈലറ്റായിരുന്ന ഒമാനി പൗരനായ ഹമാം അൽ ഹമാമി ലക്ഷ്യമിട്ടത് എന്നും വ്യക്തമായ പദ്ധതി ഉണ്ടായിരുന്നെന്നുമാണ് റിപ്പോർട്ടുകൾ. ക്യാപ്റ്റനെ വീഴ്ത്തി, സാധാരണ നിലയിൽ ടെൽ അവീവിലേക്ക് പറന്ന്, സംശയം തോന്നാത്ത വിധം ലാൻഡിങ് അനുമതി വരെ നേടിയെടുക്കാനായിരുന്നു ശ്രമം. ശേഷം ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനും പദ്ധതിയിട്ടിരുന്നു. അല്ലാത്ത പക്ഷം അപായസൂചന ലഭിച്ച് വിമാനത്തിന് നേരെ വ്യോമപ്രതിരോധ നടപടികളുണ്ടായേനെ. ഇസ്രയേലി മാധ്യമങ്ങളായ ചാനൽ 12 ഉം വൈ - നെറ്റുമാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ അതിന് മുൻപേ, ആക്രമിക്കപ്പെട്ട ക്യാപ്റ്റൻ സ്മിത്ത് മച്ഛാർ കോക്പിറ്റ് വാതിൽ തുറന്നതും യാത്രക്കാരിടപെട്ട് സഹപൈലറ്റിന് കീഴ്പ്പെടുത്തിയതും എല്ലാ ആസൂത്രണങ്ങളെയും പൊളിച്ചു. മാസങ്ങളെടുത്ത ആസൂത്രണത്തിലായിരുന്നു ഇയാൾ എന്നാണ് വിവരം. ബെൻ ഗൂറിയോൺ വിമാനത്താവളത്തെ കുറിച്ചുള്ള വിവരങ്ങൾ പല യാത്രകളിലായി ശേഖരിച്ചു. നേരത്തെ ജൂലൈയിൽ ഇതേ ആക്രമണം ലക്ഷ്യമിട്ടെങ്കിലും അന്നത്തെ ക്രൂ അംഗങ്ങളിൽ ഒരാൾ സുഹൃത്തായതിനാൽ അത് ഉപേക്ഷിച്ചുവെന്നാണ് മറ്റൊരു റിപ്പോർട്ട്. നേരത്തെ, ഇയാളുടെ തീവ്ര ആശയങ്ങൾ കാരണം ഒമാൻ എയർ വിമാനം പറത്തുന്നതിൽ നിന്ന് ഇയാളെ വിലക്കിയിരുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ടെൽ അവീവിലേക്ക് പറക്കുന്ന വിമാനമായതിനാൽ ഫ്ലൈ ദുബായ് ലക്ഷ്യമിട്ടു എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
