ബ്രിട്ടനിലെ പൊളിറ്റിക്കൽ ചാനലായ ജിബി ന്യൂസിന്റെ ഫ്രെയിമിൽ അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസറായും കമന്റേറ്ററുമായാണ് ബോറിസ് എത്തുക

ബ്രിട്ടന്‍: രാഷ്ട്രീയം വിട്ട് പുതിയ റോളിലേക്ക് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ലോകരാഷ്ട്രീയം പറയുന്ന മാധ്യമപ്രവർത്തകൻറെ റോളിലാണ് ഇനി ബോറിസ് ജോൺസണെ കാണാനാവുക. പുതുവർഷത്തിന്റെ തുടക്കത്തിലാകും പുതിയ വേഷത്തിൽ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രിയെത്തുക. ബ്രിട്ടനിലെ പൊളിറ്റിക്കൽ ചാനലായ ജിബി ന്യൂസിന്റെ ഫ്രെയിമിൽ അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസറായും കമന്റേറ്ററുമായാണ് ബോറിസ് എത്തുക.

Scroll to load tweet…

വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബ്രിട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിലും ബോറിസിന്റെ രാഷ്ട്രീയ അവലോകനങ്ങളും നിരീക്ഷണങ്ങളും കാണാം. പുതിയ ജോലി ആവേശം പകരുന്നതെന്ന് ബോറിസ് ജോൺസൺ പ്രതികരിക്കുന്നത്. ലോകകാര്യങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്താമല്ലോയെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ബോറിസ് ജോണ്‍സണ്റെ പ്രതികരണം. ബോറിസിന്റെ സാന്നിധ്യം സ്ഥാപനത്തിന് കരുത്താകുമെന്ന് ജിബി ന്യൂസ് എഡിറ്റോറിയൽ ബോർഡ് പ്രതികരിക്കുന്നത്. 2021ലാണ് ജിബി ന്യൂസ് സംപ്രേക്ഷണം ആരംഭിച്ചത്.

Scroll to load tweet…

2019ലാണ് ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്നത്. 2022ലാണ് വലിയ വിവാദങ്ങള്‍ക്ക് പിന്നാലെ ബോറിസ് ജോണ്‍സണ്‍ രാജി വക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഡെയ്ലി മെയില്‍ എന്ന മാധ്യമ സ്ഥാപനത്തിലെ കോളം എഴുത്തുകാരനായിരുന്നു ബോറിസ് ജോണ്‍സണ്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം