ലാഹോര്‍ സ്വദേശിയായ സാനിബ് ടൊറൊന്‍റോയില്‍ 2012ല്‍ നടന്ന മിസ് പാകിസ്ഥാന്‍ വേള്‍ഡ് സൗന്ദര്യ മത്സരത്തിലാണ് വിജയിയായത്.

ന്യൂയോര്‍ക്ക്: മുന്‍ മിസ് പാകിസ്ഥാന്‍ സാനിബ് നവീദ് (32) കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന അപകടത്തിലാണ് 2012ല്‍ മിസ് പാകിസ്ഥാനായി തെരഞ്ഞെടുക്കപ്പെട്ട സാനിബ് നവീദ് കൊല്ലപ്പെട്ടത്. അപകട സമയത്ത് നവീദ് തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു. സാനിബ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.

അപകട സമയത്ത് സാനിബ് മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ലാഹോര്‍ സ്വദേശിയായ സാനിബ് ടൊറൊന്‍റോയില്‍ 2012ല്‍ നടന്ന മിസ് പാകിസ്ഥാന്‍ വേള്‍ഡ് സൗന്ദര്യ മത്സരത്തിലാണ് വിജയിയായത്. അതേ വര്‍ഷത്തില്‍ മിസ് എര്‍ത്ത് മത്സരത്തിലും സാനിബ് മത്സരിച്ചു.