അഡിസ് അബാബയില്‍ നിന്ന് നെയ്റോബിയിലേക്ക് തിരിച്ചതായിരുന്നു ബോയിങ് 737 വിമാനം. ഡിബ്ര സേത്ത് എന്നയിടത്താണ് വിമാനം തകര്‍ന്ന് വീണത്

നെയ്‍റോബി: കെനിയയിലേക്കുള്ള യാത്രാ മദ്ധ്യേ എത്യോപ്യന്‍ വിമാനം തകര്‍ന്ന ദുരന്തത്തില്‍ മരിച്ചവരില്‍ നാല് ഇന്ത്യക്കാരും. വിമാനത്തിലെ മുഴുവന്‍ ആളുകളും മരണപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതില്‍ നാല് പേര്‍ ഇന്ത്യക്കാരാണെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

അഡിസ് അബാബയില്‍ നിന്ന് നെയ്റോബിയിലേക്ക് തിരിച്ചതായിരുന്നു ബോയിങ് 737 വിമാനം. ഡിബ്ര സേത്ത് എന്നയിടത്താണ് വിമാനം തകര്‍ന്ന് വീണത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. 149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.

" പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്‍റെ അഗാധമായ അനുശോചനമെന്ന് പ്രധാനമന്ത്രി അബി അഹമ്മദ് ട്വിറ്റ് ചെയ്തു. വിമാനം പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെയാണ് തകര്‍ന്നു വീണത്. അപകടകാരണം വ്യക്തമല്ല. 2018 ഒക്ടോബര്‍ 29 ന് സമാനമായി നടന്ന അപകടത്തില്‍ 189 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആകെ 30 രാജ്യങ്ങളില്‍ നിന്നുള്ള ആളുകളാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.