Asianet News MalayalamAsianet News Malayalam

ഫ്രാന്‍സില്‍ ആരാധനാലയങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ വരുന്നു, ബില്ല് പാസാക്കാന്‍ നീക്കം

മത സംഘടനകളുടെ പ്രവര്‍ത്തനം തുടരാനായി ഓരോ അഞ്ച് വര്‍ഷത്തിലും അനുമതി വാങ്ങണമെന്നും വിദേശ ഫണ്ടുകള്‍ സംബന്ധിച്ച് എല്ലാ വര്‍ഷവും കണക്ക് സര്‍ക്കാരിനെ ബോധ്യപ്പെടുത്തണമെന്നുമാണ് ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.   

France president Macron Pushes Controls on Religion to Pressure Mosques
Author
Paris, First Published Jun 23, 2021, 10:32 PM IST

പാരിസ്: ആരാധനാലയങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍‌പ്പെടുത്താനുള്ള നീക്കവുമായി ഫ്രാന്‍സ്. ആരാധനാലങ്ങളെയും മത സംഘടകളെും നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. കോടതികളുടെ അനുവാദമില്ലാതെ ആരാധനാലയങ്ങള്‍ അടച്ച് പൂട്ടുന്നതിനും മതസംഘടനകളെ പിരിച്ച് വിടുന്നതിനും സര്‍ക്കാരിന് അധികാരം നല്‌‍കുന്ന ബില്ലാണ് പാര്‍ലമെന്‍റില്‍ അനതരിപ്പിച്ചത്.

ഈ ബില്‍ അടുത്ത ആഴ്ചയോടെ ദേശീയ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യുമെന്ന് അന്താരാഷ്ട്ര മാധ്യമം വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. മതസംഘടനകളോ പ്രവര്‍ത്തകരോ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ വിദ്വേഷ പ്രചാരണം നടത്തുകയോ ചെയ്താല്‍ ആ സംഘടനയെ നിരോധിക്കണമെന്നാണ് ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാന്വല്‍ മാക്രോണിന്‍റെ നേതൃത്വത്തില്‍ മിന്നോട്ടുവച്ച ബില്ലിലെ പ്രധാന നിര്‍ദ്ദേശം. 

മത സംഘടനകളുടെ പ്രവര്‍ത്തനം തുടരാനായി ഓരോ അഞ്ച് വര്‍ഷത്തിലും അനുമതി വാങ്ങണമെന്നും വിദേശ ഫണ്ടുകള്‍ സംബന്ധിച്ച് എല്ലാ വര്‍ഷവും കണക്ക് സര്‍ക്കാരിനെ ബോധ്യപ്പെടുത്തണമെന്നുമാണ് ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.  പള്ളികളും സിനഗോഗുകളും ഉൾപ്പെടെ എല്ലാ ആരാധനാലയങ്ങൾക്കും ഇത് ബാധകമാണെന്നാണ് സര്‍ക്കാരിന്‍റെ വാദം.  എന്നാൽ സർക്കാർ നടപടി പള്ളികളെയും ഇസ്ലാമിക സംഘടനകളെയും ലക്ഷ്യം വച്ചുള്ളതാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ഇസ്‌ലാമിക വിഘടനവാദത്തിനെതിരെയുള്ള പോരാട്ടമാണ് തന്‍റേതെന്നാണ് പ്രസിഡന്‍റ് ഇമ്മാന്വല്‍ മാക്രോൺ പറയുന്നത്. രാജ്യത്തെ ജനങ്ങളെക്കാള്‍ മതപരമായ നിയമങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു സമാന്തര സമൂഹം സൃഷ്ടിക്കുന്നതിനുള്ള  നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനെ ചെറുക്കുമെന്നും മാക്രോണ്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios