2020ൽ 6 ഫ്രഞ്ച് സന്നദ്ധപ്രവർത്തകരും നൈജീരിക്കാരനായ ഡ്രൈവറും കൊല്ലപ്പെട്ട ആക്രമണത്തിനും പിന്നിൽ സഹ്റാവിയാണെന്നും മാക്രോൺ പറഞ്ഞു.

പാരീസ്: ഇസ്ലാമിക് സ്റ്റേറ്റ് നേതാവിനെ വധിച്ചെന്ന് ഫ്രാൻസ്. പടിഞ്ഞാറൻ ആഫ്രിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ് നേതാവ് അദ്നാൻ അബു വാഹിദ് അൽ സഹ്റാവിയെയാണ് ഫ്രഞ്ച് സേന വധിച്ചത്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിലെ മറ്റൊരു വിജയമാണ് ഇതെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.

2017ൽ നിരവധി അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിനും 2020ൽ 6 ഫ്രഞ്ച് സന്നദ്ധപ്രവർത്തകരും നൈജീരിക്കാരനായ ഡ്രൈവറും കൊല്ലപ്പെട്ട ആക്രമണത്തിനും പിന്നിൽ സഹ്റാവിയാണെന്നും മാക്രോൺ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona