മൂന്നു വർഷങ്ങൾക്കിപ്പുറം, മുഹമ്മദ് യൂസുഫ് ഇബ്രാഹിം പൊലീസ് കസ്റ്റഡിയിലാണ് . രണ്ടുമക്കളും കൊല്ലപ്പെട്ടുകഴിഞ്ഞു. ഇന്ന് ശ്രീലങ്കയിലും, ഒരു പക്ഷേ ലോകത്തെങ്ങും തന്നെ ഏറ്റവും വെറുക്കപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ടു ഭീകരവാദികളായി അവർ മാറി.
ഇത് 2016 -ൽ എടുത്ത ഒരു ചിത്രമാണ്. ചിത്രത്തിൽ കാണുന്ന വയോധികന്റെ പേര് മുഹമ്മദ് യൂസുഫ് ഇബ്രാഹിം എന്നാണ്. അദ്ദേഹത്തിന്റെ മകനാണ് കൂടെ പാശ്ചാത്യശൈലിയിൽ സഫാരി സ്യൂട്ടണിഞ്ഞ് ചിരിച്ചു നിൽക്കുന്ന പരിഷ്കാരി. പേര് ഇംസത്ത് ഇബ്രാഹിം. അച്ഛനെപ്പോലെ അന്ന് മകനും ബിസിനസ്സുകാരനായിരുന്നു. അച്ഛനെ സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ സഹായിക്കുന്നതോടൊപ്പം സ്വന്തമായി ചെമ്പുകമ്പി നിർമിക്കുന്ന ഒരു ഫാക്ടറിയും നടത്തിയിരുന്നു ഇംസത്ത്. 2016 -ൽ നടന്ന ശ്രീലങ്കൻ ബിസിനസ് അവാർഡിന്റെ വേദിയിൽ വെച്ചാണ് ഈ ചിത്രമെടുക്കുന്നത്. അക്കൊല്ലം ശ്രീലങ്കയിൽ വ്യാപാരം നടത്തുന്നവരിൽ വെച്ച് ഏറ്റവും കൂടുതൽ വിദേശ കറൻസി നേടിയത് ആ കുടുംബത്തിന്റെ കമ്പനിയായിരുന്നു. അതിന് ശ്രീലങ്കൻ വ്യാപാര മന്ത്രിയായ സജീവ സേന സിംഗെയിൽ നിന്നും ആദ്യം സസന്തോഷം ഏറ്റുവാങ്ങി അച്ഛനും മകനും.

മൂന്നു വർഷങ്ങൾക്കിപ്പുറം, മുഹമ്മദ് യൂസുഫ് ഇബ്രാഹിം പോലീസിന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിധേയനായിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ രണ്ടുമക്കളും കൊല്ലപ്പെട്ടുകഴിഞ്ഞു. എന്ന് മാത്രമല്ല, ഇന്ന് ശ്രീലങ്കയിലും, ഒരു പക്ഷേ ലോകത്തെങ്ങും തന്നെ ഏറ്റവും വെറുക്കപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ടു ഭീകരവാദികളായി അവർ മാറി. ഇവരാണ് ശ്രീലങ്കയെ നടുക്കിയ തുടർ സ്ഫോടനങ്ങളുടെ ആസൂത്രകർ.
സിന്നമൺ ഗ്രാൻഡ്, ഷാങ്ഗ്രിലാ എന്നീ ഹോട്ടലുകളിൽ തോൾബാഗ് നിറയെ സ്‌ഫോടകവസ്തുക്കളുമായി ചെന്ന് ചാവേറായി പൊട്ടിത്തെറിച്ച് നിരവധി പേരുപോലീസിന്റെ ടെ മരണത്തിനു കാരണമായതും ഇവർ തന്നെ. ഈ ആക്രമണങ്ങളെക്കുറിച്ച് അവരുടെ അച്ഛനായ മുഹമ്മദ് യൂസുഫ് ഇബ്രാഹിമിനും നേരത്തെ അറിവുണ്ടായിരുന്നു എന്നും ആക്രമണങ്ങൾക്ക് പണം മുടക്കിയത് മുഹമ്മദിന്റെയും അറിവോടെയാണ് എന്നുമാണ് പോലീസിന്റെ ആരോപണം.

ചാവേറുകളുടെ അച്ഛൻ മുഹമ്മദ് യൂനിസ് ഇബ്രാഹിം പ്രദേശത്തെ അറിയപ്പെടുന്ന ഒരു സമ്പന്നനാണ്. മുമ്പ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്. മാത്രവുമല്ല കൊളംബോ ഗ്രാൻഡ് സെൻട്രൽ മോസ്കിന്റെ ട്രസ്റ്റി കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മക്കളിൽ നിന്നും ഇങ്ങനെ ഒരു നടപടിയുണ്ടായതിൽ നടുക്കവും രോഷവും പൂണ്ടിരിക്കുകയാണ് പ്രദേശവാസികൾ.
