യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റോം മാർപ്പാപ്പക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്ന് ഉറ്റസുഹൃത്തായ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആദ്യമായി അദ്ദേഹത്തിനെതിരെ രംഗത്തെത്തി. ട്രംപിന്റെ വാക്കുകൾ അസ്വീകാര്യമാണെന്നും പോപ്പ് സമാധാനത്തിനാണ് ആഹ്വാനം ചെയ്യുന്നതെന്നും മെലോണി പ്രസ്താവിച്ചു. 

റോം മാർപ്പാപ്പക്കെതിരെ പരാമർശം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി രം​ഗത്ത്. ട്രംപിന്റെ ഉറ്റ സുഹൃത്തായ മെലോണി ആദ്യമായാണ് ട്രംപിനെ എതിർത്ത് രം​ഗത്തെത്തുന്നത്. പോപ് ലിയോക്കെതിരായ ട്രംപിന്റെ ആക്രമണം അസ്വീകാര്യമാണെന്ന് മെലോണി തിങ്കളാഴ്ച പറഞ്ഞു. യൂറോപ്പിലെ മിക്ക രാഷ്ട്രത്തലവന്മാരും പോപ്പിനെ പ്രതിരോധിക്കാൻ രംഗത്തെത്തി. പരിശുദ്ധ പിതാവിനോടുള്ള പ്രസിഡന്റ് ട്രംപിന്റെ വാക്കുകൾ അസ്വീകാര്യമാണെന്നും കത്തോലിക്കാ സഭയുടെ തലവനാണ് പോപ്പെന്നും, സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നതും എല്ലാത്തരം യുദ്ധങ്ങളെയും അപലപിക്കുന്നതും സാധാരണവുമാണെന്നും മെലോണി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

അമേരിക്കൻ പ്രസിഡന്റുമായി അടുത്ത ബന്ധം വളർത്തിയെടുത്ത മെലോണി ട്രംപിനെതിരെ ആദ്യമായാണ് പരസ്യ വിമർശനം നടത്തുന്നത്. പോപ്പ് ലിയോയ്‌ക്കെതിരായ അദ്ദേഹത്തിന്റെ പരസ്യ നിലപാടിനെതിരെ ഇറ്റലിയിൽ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. നാല് രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി ആഫ്രിക്കയിലേക്ക് പോയ ലിയോയെ പിന്തുണച്ച് മെലോണി, ട്രംപിന്റെ പൊതുശൈലിയെക്കുറിച്ച് പ്രത്യേക പരാമർശമൊന്നും നടത്തിയില്ല. അതേസമയം, ട്രംപിനെ നേരിട്ട് വെല്ലുവിളിക്കാൻ മെലോണിക്ക് ധൈര്യമില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ​ഗത്യന്തരമില്ലാതെയാണ് മെലോണി ട്രംപിനെതിരെ പ്രസ്താവന ഇറക്കിയതെന്നും പ്രതിപക്ഷം ആരോപിച്ചു.