Asianet News MalayalamAsianet News Malayalam

'പോയി വികസ്വര രാജ്യങ്ങളോട് പറയൂ'; ഗ്രേറ്റ തുന്‍ബര്‍ഗിനെ വിമര്‍ശിച്ച് പുച്ചിന്‍

''ഞാന്‍ ചിലപ്പോള്‍ നിങ്ങളെ നിരാശപ്പെടുത്തിയേക്കും, പക്ഷേ എനിക്ക് ഗ്രേറ്റ തുന്‍ബര്‍ഗിന്‍റെ  പ്രസംഗത്തെ മറ്റുള്ളവരെപ്പോലെ അനുകൂലിക്കാനാകില്ല...''

go explain to developing countries says putin to greta thunberg
Author
Moscow, First Published Oct 3, 2019, 2:02 PM IST

മോസ്കോ: ഐക്യരാഷ്ട്ര സഭയില്‍ ലോകരാഷ്ട്രങ്ങളെ മുഴുവന്‍ പിടിച്ചുകുലുക്കിയ ടഹൗ ഡെയര്‍ യു' എന്ന പ്രസംഗം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുച്ചിന്‍. മോസ്കോയില്‍ സംഘടിപ്പിച്ച ഒരു എനര്‍ജി ഫോറത്തിലാണ് പുച്ചിന്‍ ഗ്രേറ്റയ്ക്കെതിരെ രംഗത്തെത്തിയത്. 

''ഞാന്‍ ചിലപ്പോള്‍ നിങ്ങളെ നിരാശ്പപെടുത്തിയേക്കും, പക്ഷേ എനിക്ക് ഗ്രേറ്റ തുന്‍ബര്‍ഗിന്‍റെ  പ്രസംഗത്തോട് മറ്റുള്ളവരെപ്പോലെ അനുകൂലിക്കാനാകില്ല. ലോകം എന്നുപറയുന്നത് സങ്കീര്‍ണവും വ്യത്യസ്തവുമാണെന്ന് ആരും ഗ്രേറ്റയ്ക്ക് പറഞ്ഞുകൊടുത്തിട്ടില്ല, ആഫ്രിക്കയിലെയും പല ഏഷ്യന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ സ്വീഡന്‍റെ സമ്പന്നതയ്ക്ക് സമാനമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്...'' - പുച്ചിന്‍ പറഞ്ഞു. 


''പോയി വികസ്വര രാജ്യങ്ങളോട് എന്തുകൊണ്ടാണ് അവരിപ്പോഴും ദാരിദ്രത്തില്‍ കഴിയുന്നതെന്ന് എന്തുകൊണ്ട് സ്വീഡനെപ്പോലെയാകുന്നില്ലെന്നും വിശദീകരിക്കൂ... ചെറുപ്പക്കാര്‍ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധ നല്‍കുന്നത് തീര്‍ച്ചയായും പിന്തുണക്കണം. എന്നാല്‍ ചിലര്‍ കുട്ടികളെയോ കൗമാരക്കാരെയോ സ്വന്തം താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തിരുത്തുകയാണ് വേണ്ടത്'' എന്നും പുച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 

ഫ്രാന്‍സ് ഉള്‍പ്പെടെ ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റാ തുന്‍ബെര്‍ഗ്‌ യുഎന്‍ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രിയങ്ക ഇന്ന് ട്വീറ്റ് ചെയ്തത്. 

ലോകരാഷ്ട്രങ്ങള്‍ക്കെതിരെ നടത്തിയ പ്രസംഗത്തിനുപിന്നാലെ ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, അര്‍ജന്‍റീന, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കെതിരെ ഗ്രേറ്റയും പതിനഞ്ച് കുട്ടികളും യുണൈറ്റഡ് നാഷണല്‍ ഓര്‍ഗനൈസേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കില്ലെന്നാണ് സ്വീഡന്‍ സ്വദേശിയായ ഗ്രേറ്റയും പതിനഞ്ച് കുട്ടികളും യുണൈറ്റഡ് നാഷണല്‍ ഓര്‍ഗനൈസേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

പൊള്ളയായ നിങ്ങളുടെ വാക്കുകളിലൂടെ എന്‍റെ ബാല്യകാലത്തെ സ്വപ്നങ്ങള്‍ നിങ്ങള്‍ കവര്‍ന്നു. എന്നാലും എനിക്ക് ഒരല്‍പം ഭാഗ്യമുണ്ട്.  ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലെ ആളുകളേപ്പോലെ നരകിച്ച് മരിക്കേണ്ട അവസ്ഥയില്‍ ഞാന്‍ എത്തിയിട്ടില്ല, ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം തടയുന്നതില്‍ വീഴ്ച വരുത്തിയ നിങ്ങള്‍ ഞങ്ങളുടെ തലമുറയെ വഞ്ചിച്ചുവെന്നുള്ള ഉച്ചകോടിയിലെ ഗ്രേറ്റയുടെ പ്രസംഗം ലോകമനസാക്ഷിയെ പൊള്ളിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios