Asianet News MalayalamAsianet News Malayalam

ഗ്രെറ്റ ടുൺബെർഗിന് കൊവിഡ്‌ ലക്ഷണങ്ങൾ

യൂറോപ്യൻ പര്യടനത്തിനിടെയാണ് യ്ക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്. ദിവസങ്ങളായി സ്വയം നിരീക്ഷണത്തിൽ കഴിയാണ്

Greta Thunberg in self-isolation as she may have covid 19
Author
Sweden, First Published Mar 24, 2020, 10:51 PM IST

സ്വീഡൻ: ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ടുൺബെർഗിന് കൊവിഡ്‌ ലക്ഷണങ്ങൾ. യൂറോപ്യൻ പര്യടനത്തിനിടെയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ഇതേത്തുടർന്ന് ദിവസങ്ങളായി സ്വയം നിരീക്ഷണത്തിൽ കഴിയുകയാണിവർ. പിതാവും രോഗലകഷണങ്ങൾ പ്രകടിപ്പിച്ചതായും  എന്നാൽ തങ്ങളിരുവരും പരിശോധന നടത്തിയിട്ടില്ലെന്നും ഗ്രെറ്റ പ്രതികരിച്ചു. 

കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതി പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് ലോകശ്രദ്ധ നേടിയ വ്യക്തിയാണ് ഗ്രെറ്റാ ടുൺബെർഗ്. യുഎന്നിന്‍റെ കാലാവസ്ഥ ഉച്ചകോടിയില്‍ 16കാരിയായ ഗ്രെറ്റയുടെ പ്രഭാഷണം ലോകവ്യാപക ശ്രദ്ധ നേടിയിരുന്നു. 2018 ആഗസ്റ്റ് മുതലാണ് എല്ലാ വെള്ളിയാഴ്ചകളിലും സ്കൂള്‍ ഒഴിവാക്കി സ്വീഡിഷ് പാര്‍ലമെന്‍റിന് മുന്നില്‍ ആഗോള താപനത്തിനെതിരെ ടുൺബെർഗ് സമരം തുടങ്ങിയത്. പതിയെ സമരം കൗമാരക്കാരിലേക്ക് പടര്‍ന്നു. ലോക നേതാക്കള്‍ ടുൺബെര്‍ഗിന്‍റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. 

ലോകത്ത് കൊവിഡ് 19 വൈറസ് കൂടുതൽ പേരിലേക്ക് പടരുന്ന പശ്ചാത്തലത്തിൽ രാജ്യങ്ങൾ സമ്പൂർണ വിലക്കിലേക്ക് പോകുകയാണ്. പലരാജ്യങ്ങളിലും വിലക്ക് നിലവിൽ വന്നു. ഇറ്റലി സ്പെയ്ൻ തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥിതിഗതികളിപ്പോൾ രൂക്ഷം. ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 743 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. 5249 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിൽ 489 മരണം കൂടിയുണ്ടായി. അതേ സമയം കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയൽ സ്ഥിതിഗതികളിപ്പോൾ നിയന്ത്രണ വിധേയമാണെന്നത് ആശ്വാസകരമാണ്. 

 

 

 

Follow Us:
Download App:
  • android
  • ios