ആവശ്യങ്ങൾ അം​ഗീകരിച്ചാൽ മാത്രം തീരുമാനമെന്നാണ് ഇറാന്റെ നിലപാട്. ജനങ്ങൾക്ക് ഇറാൻ സേന സ്ഫോടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസിൽ പണം ഈടാക്കുമെന്ന് ഇറാൻ അറിയിച്ചു.

ടെഹ്റാൻ: ചർച്ചക്ക് മുമ്പ് മരവിപ്പിച്ച സ്വത്ത് നൽകണമെന്ന് ഇറാൻ. ലബനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുന്നറിയിപ്പ് നൽകി. പ്രതിനിധി സംഘത്തെയും ഇറാൻ തീരുമാനിച്ചിട്ടില്ല. ആവശ്യങ്ങൾ അം​ഗീകരിച്ചാൽ മാത്രം തീരുമാനമെന്നാണ് ഇറാന്റെ നിലപാട്. ജനങ്ങൾക്ക് ഇറാൻ സേന സ്ഫോടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസിൽ പണം ഈടാക്കുമെന്ന് ഇറാൻ അറിയിച്ചു. പശ്ചിമേഷ്യയിലെ സമാധാന കരാറിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ച നാളെ ഇസ്ലാമാബാദിൽ നടക്കും.

Add Asianetnews as a Preferred SourcegooglePreferred

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇസ്ലാമാബാദിലെത്തും. കൂടിക്കാഴ്ചയ്ക്ക് മുന്പ് ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന നിലപാടിലാണ് ഇറാൻ. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടു നൽകാതെ ചർച്ചയ്ക്ക് ആളെ അയക്കില്ലെന്നാണ് ഇറാൻ നിലപാട്. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും എന്നാൽ കബളിപ്പിക്കാൻ ശ്രമിച്ചാൽ അമേരിക്ക വഴങ്ങില്ലെന്നും ജെ.ഡി.വാൻസ് വ്യക്തമാക്കി. ലെബനോനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള മിസൈൽ തൊടുത്തു. ലെബനനിൽ വെടിനിർത്തൽ ഇല്ലെന്ന് ആവർത്തിക്കുകയാണ് അമേരിക്കയും ഇസ്രയേലും.