1871ന് ശേഷം അമേരിക്ക ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന അഞ്ചാമത്തെ ജൂലൈയിലൂടെയാണ് കടന്നുപോകുന്നതെന്ന് അമേരിക്കന്‍ കാലാവസ്ഥ വിഭാഗം അറിയിച്ചു.

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡിസിയില്‍ കനത്ത മഴയെ തുടര്‍ന്ന് വൈറ്റ് ഹൗസില്‍ വെള്ളം കയറി. തിങ്കളാഴ്ചയാണ് കനത്ത മഴ പെയ്തത്. പലയിടത്തും വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ്. വൈറ്റ് ഹൗസിന്‍റെ ബേസ്മെന്‍റില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളിലാണ് വെള്ളം കയറിയത്. വാഷിംഗ്ടണിലെ റെയില്‍, റോഡ് ഗതാഗതവും വൈദ്യുതി വിതരണവും ഏറെ നേരെ തടസ്സപ്പെട്ടു. നിരവധി വീടുകളിലും ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു.

1871ന് ശേഷം അമേരിക്ക ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന അഞ്ചാമത്തെ ജൂലൈയിലൂടെയാണ് കടന്നുപോകുന്നതെന്ന് അമേരിക്കന്‍ കാലാവസ്ഥ വിഭാഗം അറിയിച്ചു. ഒരുമാസം പെയ്യേണ്ട മഴ ദിവസം പെയ്തതിനാലാണ് പലയിടത്തും വെള്ളം കയറിയത്. പോടോമാക് നദി കരകവിഞ്ഞു. വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് യുഎസ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. 

Scroll to load tweet…
Scroll to load tweet…