മുതലയുടെ വയറിനുള്ളിൽ നിന്ന് വ്യവസായിയുടെ മോതിരവും ആഭരണങ്ങളും പലരുടേതായി 6 ജോഡി ഷൂസുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് ആരുടേതാണെന്ന് ഇനിയും സൂചനകളൊന്നുമില്ല.

നെയ്റോബി: പുഴയിൽ നീന്താനിറങ്ങി ഒഴുക്കിൽപ്പെട്ട വ്യവസായിയെ കാണാതായി. 59കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ചെന്ന് അവസാനിച്ചത് 15 നീളമുള്ള കൂറ്റ മുതലയിൽ. ഡ്രോൺ സഹായത്തോടെ കണ്ടെത്തിയ മുതലയെ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കണ്ടെത്തി. മുതലകളുടെ വിഹാര കേന്ദ്രമായ തടാകത്തിൽ നിന്ന് വ്യവസായിയെ ആക്രമിച്ചുവെന്ന് സംശയിച്ച കൂറ്റൻ മുതലയെ എയർ ലിഫ്റ്റ് ചെയ്ത ശേഷം വയറു തുറന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യവസായിയുടെ മൃതദേഹാവശിഷ്ടങ്ങളും ആറ് ജോഡ് ഷൂസും. ദക്ഷിണാഫ്രിക്കയിലാണ് സംഭവം.

Add Asianetnews as a Preferred SourcegooglePreferred

59കാരനായ ഗബ്രിയേൽ ബാറ്റിസ്റ്റ എന്നയാളെയാണ് നിരവധി മുതലകളുള്ള കോമതി നദിയിൽ കാണാതായത്. ദിവസങ്ങൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് സാധാരണയിലും വലുപ്പമുള്ള മുതലയെ തെരച്ചിൽ സംഘം കണ്ടെത്തുന്നത്. നദിക്കരയിൽ അലസമായി വിശ്രമിക്കുന്ന മുതലയുടെ പെരുമാറ്റം മനസിലാക്കിയ വിദഗ്ധർ ഗബ്രിയേലിനെ ആക്രമിച്ചത് ഇതേ മുതലയാണെന്ന് ഉറപ്പിക്കുകയായിരുന്നു. ഹെലികോപ്ടർ വലിയ ശബ്ദത്തോടെ താഴ്ന്ന് പറന്നിട്ടും തൊട്ട് അരികത്ത് ഡ്രോൺ എത്തിയിട്ടും നദിയിലേക്ക് പോകാതെ കരയിൽ തന്നെ വിശ്രമിക്കുന്നത് കണ്ടതോടെയാണ് അടുത്തിടെയാണ് മുതല ആഹാരം കഴിച്ചതെന്ന് വ്യക്തമായത്. അതീവ സാഹസികമായി ഹെലികോപ്ടറിൽ നിന്ന് കയർ ഉപയോഗിച്ച് മുതലയുടെ അടുത്തേക്ക് ഇറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ മുതലയെ പ്രത്യേക കുടുക്കിൽ ബന്ധിപ്പിച്ചു. ഇതിന് ശേഷമാണ് ഭീമൻ മുതലയെ എയർ ലിഫ്റ്റ് ചെയ്തത്. 500 കിലോയോളം ഭാരമുള്ള മുതലയെ മറ്റൊരപിടത്ത് എത്തിച്ചാണ് പരിശോധന പൂർത്തിയാക്കിയത്.

Scroll to load tweet…

മുതലയുടെ വയറിനുള്ളിൽ നിന്ന് വ്യവസായിയുടെ മോതിരവും ആഭരണങ്ങളും പലരുടേതായി 6 ജോഡി ഷൂസുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് ആരുടേതാണെന്ന് ഇനിയും സൂചനകളൊന്നുമില്ല. നദീ പരിസരത്ത് കാണാതായ ആളുകളുമായി ബന്ധമുള്ളതാണോ ഈ ഷൂസുകളെന്ന പരിശോധനയിലാണ് അധികൃതരുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം