വാഷിങ്ടൺ: ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കുന്ന 'ഹൗഡി മോദി' പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും. പരിപാടിയിൽ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് ഔ​ദ്യോ​ഗികമായി സ്ഥിരീകരിച്ചു. അമേരിക്കയിലെ ഇന്ത്യൻ സമൂഹമാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്തംബർ 22 നാണ് ഹൗഡി മോദി പരിപാടി നടക്കുക. 

വാഷിങ്ടണിൽ നിന്ന് സഞ്ചരിച്ച് ഹൂസ്റ്റണിലേക്ക് ട്രംപ് വരുക എന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ തെളിവെന്ന് ഇന്ത്യ പ്രതികരിച്ചു. പരിപാടിയിൽ ട്രംപ് പങ്കെടുക്കുമെന്നത് ചരിത്രപരമാണെന്നും ഇന്ത്യ വ്യക്തമാക്കി. ഊർജം, വ്യാപാരം എന്നീ മേഖലകളിലെ ബന്ധം ശക്തമാക്കുമെന്നാണ് വൈറ്റ് ഹൗസിൽ നിന്നുള്ള വിവരം.