Asianet News MalayalamAsianet News Malayalam

സ്‌ഫോടനത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ ബെയ്‌റൂട്ടില്‍ വന്‍ തീപിടുത്തം

ഒരു മാസത്തിനുള്ളില്‍ ബെയ്‌റൂട്ട് തുറമുഖത്ത് രണ്ടാമത്തെ വലിയ അപകടമാണ് നടക്കുന്നത്. ഓഗസ്റ്റ് നാലിന് നടന്ന ഉഗ്ര സ്‌ഫോടനത്തില്‍ 191 പേരാണ് മരിച്ചത്.
 

Huge fire breaks out at Beirut port a month after explosion
Author
Beirut, First Published Sep 10, 2020, 5:54 PM IST

ബെയ്‌റൂട്ട്: കഴിഞ്ഞ മാസം രാജ്യത്തെ നടുക്കിയ സ്‌ഫോടനത്തിന് ശേഷം ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വന്‍ തീപിടുത്തം. എണ്ണയും ടയറും സൂക്ഷിക്കുന്ന കൂറ്റന്‍ സംഭരണശാലയിലാണ് തീപിടുത്തമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കറുത്ത പുക ആകാശത്തേക്ക് ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നു.  തീ അണയ്ക്കുന്നതിനായി അഗ്നി രക്ഷാ സേനയടക്കമുള്ള സംവിധാനങ്ങള്‍ സംഭവ സ്ഥലത്തെത്തി. സൈന്യവും രംഗത്തിറങ്ങി. ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് തീ അണയ്ക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

ഒരു മാസത്തിനുള്ളില്‍ ബെയ്‌റൂട്ട് തുറമുഖത്ത് രണ്ടാമത്തെ വലിയ അപകടമാണ് നടക്കുന്നത്. ഓഗസ്റ്റ് നാലിന് നടന്ന ഉഗ്ര സ്‌ഫോടനത്തില്‍ 191 പേരാണ് മരിച്ചത്. 6000ത്തോളം പേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ ഇനിയും ലഭിക്കാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. സംഭരണ ശാലയില്‍ സൂക്ഷിച്ച 2750 ടണ്‍ അമോണിയം നൈട്രേറ്റിന് തീപിടിച്ചാണ് സ്‌ഫോടനമുണ്ടായത്.
 

Follow Us:
Download App:
  • android
  • ios