പ്രോഗ്രസ്സിവ് സ്ലോവാക്യ എന്ന പാര്‍ട്ടിയുടെ ബാനറിലാണ് സൂസന്ന​ മത്സരിച്ചതും ജയം പിടിച്ചെടുത്തതും. തിന്മയ്ക്കെതിരായ പോരാട്ടത്തില്‍ നന്മയുടെ ഭാഗത്ത് നില്‍ക്കണമെന്ന സുസാനയുടെ അഭ്യര്‍ത്ഥന ജനം ഏറ്റെടുക്കുകയായിരുന്നു

ബ്രാ​റ്റി​സ്ലാ​വ: സ്ലോവാ​ക്യ​യു​ടെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിക്കുറിച്ചാണ് സുസാന കാപുഠോവ പ്രസിഡന്‍റ് പദത്തിലേക്ക് ചുവടുറപ്പിച്ചത്. രാജ്യത്തിന്‍റെ ആദ്യ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി സുസാന തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ പോരാട്ടത്തിനൊടുവില്‍ 58% വോ​ട്ട് നേ​ടിയാണ് അഴിമതി വിരുദ്ധ പോരാളിയും പ്രകൃതി സംരക്ഷണ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുസാന അധികാരത്തിലേറുന്നത്.

ര​ണ്ടാം​ഘ​ട്ട തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​പ​ക്ഷ പാ​ര്‍​ട്ടിയുടെ സ്ഥാ​നാ​ര്‍​ഥി​ മ​റോ​സ് സെ​ഫ്കോ​വിച്ചിനെതിരെ മികച്ച വിജയമാണ് ഇവര്‍ നേടിയെടുത്തത് .മ​റോ​സ് സെ​ഫ്കോ​വിച്ചിന് 42 ശ​ത​മാ​നം വോ​ട്ടു​ക​ള്‍ മാത്രമാണ് നേടാനായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുസാന രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായത്. അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ പ്രശസ്തായ അവരെ സ്ലൊവേനിയന്‍ ജനത വലിയ തോതില്‍ സ്വീകരിക്കുകയായിരുന്നു.

പ്രോഗ്രസ്സിവ് സ്ലോവാക്യ എന്ന പാര്‍ട്ടിയുടെ ബാനറിലാണ് സൂസന്ന​ മത്സരിച്ചതും ജയം പിടിച്ചെടുത്തതും. തിന്മയ്ക്കെതിരായ പോരാട്ടത്തില്‍ നന്മയുടെ ഭാഗത്ത് നില്‍ക്കണമെന്ന സുസാനയുടെ അഭ്യര്‍ത്ഥന ജനം ഏറ്റെടുക്കുകയായിരുന്നു.